
അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ

ദുബൈ: എട്ടാമത് ഹിസ്റ്റോറിക് ദൽമ റേസ് ഫെസ്റ്റിവൽ 2025 മെയ് 16 മുതൽ ജൂൺ 1 വരെ നടക്കും. അബൂദബിയിലെ അൽ ധാഫ്ര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ദൽമ ദ്വീപിലാണ് ഈ മേള നടക്കുന്നത്. അബൂദബി ഹെറിറ്റേജ് അതോറിറ്റി, അബൂദബി മറൈൻ സ്പോർട്സ് ക്ലബ്, അബൂദബി സ്പോർട്സ് കൗൺസിൽ എന്നിവർ ചേർന്നാണ് ഈ മേള സംഘടിപ്പിക്കുന്നത്.
60 അടി നീളമുള്ള പരമ്പരാഗത ബോട്ടുകൾക്കായുള്ള ചരിത്രപരമായ ദൽമ ഡൗ സെയ്ലിംഗ് റേസ് ആണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. ഇത് അറബിക്കടലിലെ ഏറ്റവും നീളമേറിയ പരമ്പരാഗത സെയ്ലിംഗ് റേസാണ്, 68 നോട്ടിക്കൽ മൈൽ (ഏകദേശം 125 കിലോമീറ്റർ) ആണ് റേസിന്റെ ദൈർഘ്യം. ദൽമ ദ്വീപിൽ നിന്ന് ആരംഭിക്കുന്ന റേസ് ഘാഷ, ഉം അൽ കുർകും, അൽ ഫത്തയർ, അൽ ബസം, അൽ ഫൈ, മറാവ, ജനാന എന്നീ ദ്വീപുകളിലൂടെ കടന്നുപോയി, അൽ മുഘൈറ സിറ്റി ബീച്ചിൽ വച്ച് അവസാനിക്കും.
ഫെസ്റ്റിവൽ കാലയളവിൽ സന്ദർശകരെ ആകർഷിക്കുന്നതിനായി എല്ലാ വാരാന്ത്യങ്ങളിലും നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ദൽമ ദ്വീപിലെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു.
ദൽമ ഷാരി ഫിഷിംഗ് ചാമ്പ്യൻഷിപ്പ്, ദൽമ ട്രെഡിഷണൽ റോയിംഗ് റേസ്, സ്റ്റാൻഡ്-അപ്പ് പഡിൽബോർഡിംഗ് മത്സരങ്ങൾ, സൈക്ലിംഗ് മത്സരങ്ങൾ, ഡൊമിനോസ്, കാരം (പുരുഷന്മാർക്കും സ്ത്രീകൾക്കും) ടൂർണമെന്റുകൾ എന്നിവയെല്ലാം ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഫെസ്റ്റിവലിൽ സ്ഥാപിക്കുന്ന ഹെറിറ്റേജ് മാർക്കറ്റിൽ നിന്ന് സന്ദർശകർക്ക് എമിറാത്തി ക്രാഫ്റ്റുകളും പ്രാദേശിക വിഭവങ്ങളും വാങ്ങാനാകും. കുട്ടികൾക്കായി പ്രത്യേക മേഖലകളും തിയേറ്റർ പ്രകടനങ്ങളും ദൈനംദിന മത്സരങ്ങളും ഉണ്ടാകും.
പ്രാദേശിക നാവിക പാരമ്പര്യത്തിന്റെ ആഘോഷമാണ് ഹിസ്റ്റോറിക് ഡൽമ റേസ് ഫെസ്റ്റിവൽ. യുഎഇയുടെ പൈതൃകം, നാവിക പാരമ്പര്യം എന്നിവ പുതുതലമുറയിലേക്ക് കൈമാറുന്നതിനും, പൊതുജനങ്ങൾക്ക് ഇതിനെ കുറിച്ച് അറിവ് പകരാനും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.
The 8th Historic Dalma Race Festival begins on May 16, 2025, in Abu Dhabi’s Al Dhafra region. Experience the longest traditional dhow race, cultural activities, heritage markets, and more. A celebration of UAE’s maritime legacy!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• a day ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• a day ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• a day ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• a day ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• a day ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• a day ago
നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ
Football
• a day ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• a day ago
സ്കൂള് പഠന സമയം: സമസ്ത നല്കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• a day ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• a day ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• a day ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• a day ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• a day ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• a day ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• a day ago
ചരിത്രം! ഓസ്ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• a day ago
ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• a day ago