HOME
DETAILS

കിരീടപ്പോരിൽ ശ്രീലങ്കക്കെതിരെ കൊടുങ്കാറ്റായി സ്മൃതി മന്ദാന; അടിച്ചെടുത്തത് റെക്കോർഡ് സെഞ്ച്വറി

  
May 11 2025 | 09:05 AM

Indian player Smriti Mandhana shined by scoring a century against Sri Lanka in the final match of the Womens Tri-Nation Series

ശ്രീലങ്ക: വിമൺസ് ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ താരം സ്മൃതി മന്ദാന. മത്സരത്തിൽ 101 പന്തിൽ 116 റൺസ് ആണ് സമൃതി അടിച്ചെടുത്തത്. 15 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വിമൺസ് ഏകദിനത്തിലെ സ്മൃതയുടെ പതിനൊന്നാം സെഞ്ച്വറിയായിരുന്നു ഇത്.

ഇതോടെ വിമൺസ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും സ്മൃതിക്ക്‌ സാധിച്ചു. 10 സെഞ്ച്വറികൾ നേടിയ ഇംഗ്ലണ്ട് താരം ടാംസിൻ ബ്യൂമോണ്ടിനെ മറികടന്നാണ് സ്മൃതി ഈ നേട്ടത്തിൽ എത്തിയത്. മെഗ് ലാനിങ് (15), സൂസി ബെറ്റ്സ് (13) എന്നിവരാണ് ഈ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. 

സ്മൃതിയുടെ സെഞ്ച്വറി കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് സ്വന്തമാക്കിയത്. ഇന്ത്യക്കായി ഹെർലിൻ ഡിയോൾ 56 പന്തിൽ 47 റൺസും ജെമീമ റോഡ്രിഗസ്‌ 29 പന്തിൽ 44 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ  30 പന്തിൽ 41 റൺസ് നേടി ടീമിന്റെ മികച്ച ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ

സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, സ്നേഹ റാണ, ശ്രീ ചരണി, അമൻജോത് കൗർ, ക്രാന്തി ഗൗഡ്.

ശ്രീലങ്കൻ പ്ലെയിങ് ഇലവൻ

ഹാസിനി പെരേര, വിഷ്മി ഗുണരത്‌നെ, ഹർഷിത സമരവിക്രമ, ചമാരി അത്പത്ത് (ക്യാപറ്റൻ), പിയുമി ബദൽഗെ, നീലക്ഷിക സിൽവ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പർ), ദേവ്മി വിഹാംഗ, മൽക്കി രാ മദാര, ഇനോദ്ക കുമാരി. 

Indian player Smriti Mandhana shined by scoring a century against Sri Lanka in the final match of the Womens Tri-Nation Series



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  a day ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  a day ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  2 days ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  2 days ago