HOME
DETAILS

യാത്രാസമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും; അൽ ഷിന്ദ​ഗ കോറിഡോർ പദ്ധതി പൂർത്തകരിച്ചതായി ആർടിഎ

  
May 11 2025 | 09:05 AM

Al Shindagha Corridor Project Completed  Travel Time Reduced from 80 Minutes to 12 Minutes

ദുബൈയിലെ അൽ ഷിന്ദ​ഗ കോറിഡോർ വികസന പ്രോജക്റ്റിലെ ഒരു പുതിയ ഘട്ടം റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ബർ ദുബൈ ഭാ​ഗത്തെ പദ്ധതിയുടെ അഞ്ച് ഘട്ടങ്ങളും പൂർത്തിയായതായും ആർടിഎ വ്യക്തമാക്കി.

നഗരത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന ഈ പുതിയ പദ്ധതി, കോറിഡോറിലെ യാത്രാ സമയം 80 മിനിറ്റിൽ നിന്ന് വെറും 12 മിനിറ്റായി കുറക്കും.

ഷെയ്ഖ് റാഷിഡ് റോഡ് - അൽ മീന സ്ട്രീറ്റ് ഇന്റർസെക്ഷൻ വികസന പ്രോജക്റ്റിന്റെ ഭാഗമായി അഞ്ചാമത്തെയും അവസാനത്തെയും പാലം ഉദ്ഘാടനം ചെയ്തതായി ആർടിഎ വ്യക്തമാക്കി. 

ഇപ്പോൾ യാത്രക്കാർക്ക് അൽ ഗർഹൗഡ് പാലത്തിൽ നിന്ന് ഇൻഫിനിറ്റി പാലം വഴി പോർട്ട് റാഷിദിലേക്കും തുടർന്ന് വാട്ടർഫ്രണ്ട് മാർക്കറ്റിലേക്കും തിരിച്ചും തടസ്സമില്ലാതെ യാത്ര ചെയ്യാനാകും.

ജുമൈറ സ്ട്രീറ്റിൽ നിന്ന് ഇൻഫിനിറ്റി പാലം വരെയുള്ള യാത്രക്ക് ഇപ്പോൾ അഞ്ച് മിനിറ്റ് ദൈർഘ്യം മാത്രം മതി. ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മീന സ്ട്രീറ്റിലേക്കും തുടർന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റുമായി കൂടിചേരുന്ന അൽ വസൽ റോഡിലേക്കും ഉള്ള യാത്രക്ക് അഞ്ച് മിനിറ്റ് സമയം മാത്രം മതിയെന്നും ആർടിഎ വ്യക്തമാക്കി.

ഇൻഫിനിറ്റി പാലത്തിന്റെ റാമ്പിന്റെ അവസാനം (ദൈറ) മുതൽ അൽ ഖലീജ് സ്ട്രീറ്റും കെയ്റോ സ്ട്രീറ്റും കൂടിച്ചേരുന്ന ഇന്റർസെക്ഷൻ വരെ നീളുന്ന അൽ ഖലീജ് സ്ട്രീറ്റ് ടണൽ പ്രോജക്റ്റും പുരോഗമിക്കുകയാണെന്ന് ആർടിഎ കൂട്ടിച്ചേർത്തു.

"ഈ കോറിഡോർ ദൈറ, ബർ ദുബൈ എന്നിവയ്ക്ക് സേവനമൊരുക്കുന്നതോടൊപ്പം, ദുബൈ ഐലൻഡ്സ്, ദുബൈ വാട്ടർഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, പോർട്ട് റാഷിഡ് തുടങ്ങിയ പ്രധാന വികസന പ്രോജക്റ്റുകളെയും ബന്ധിപ്പിക്കുന്നു. ഈ പ്രോജക്റ്റ് ഒരു ദശലക്ഷം ആളുകൾക്ക് സേവനം നൽകുന്നതാണ്," എന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മത്താർ അൽ തയർ വ്യക്തമാക്കി. 

അതേസമയം, അൽ ഷിന്ദഗ കോറിഡോറിലെ നിരവധി പ്രധാന ഇന്റർസെക്ഷനുകൾ സമീപകാലങ്ങളിലായി നവീകരിച്ചിട്ടുണ്ടെന്ന് ആർടിഎ വ്യക്തമാക്കി.

The Roads and Transport Authority (RTA) has announced the completion of the Al Shindagha Corridor project, significantly reducing travel time from 80 minutes to just 12 minutes. This major infrastructure upgrade aims to ease traffic congestion and improve connectivity in Dubai. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്

uae
  •  17 minutes ago
No Image

ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം

National
  •  27 minutes ago
No Image

ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍;  ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ

International
  •  an hour ago
No Image

1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ 

National
  •  2 hours ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍

uae
  •  2 hours ago
No Image

രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ

Kerala
  •  2 hours ago
No Image

രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം

National
  •  3 hours ago
No Image

മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

oman
  •  3 hours ago
No Image

പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ

Kerala
  •  3 hours ago
No Image

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്;  തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു

International
  •  3 hours ago