HOME
DETAILS

സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ

  
May 11 2025 | 10:05 AM

Attempt to smuggle ganja through bicycle pumps Four non-state nationals arrested in Angamaly

കൊച്ചി: സൈക്കിളിന്റെ പമ്പുകളിൽ കഞ്ചാവ് നിറച്ചുകൊണ്ട് കടത്താൻ ശ്രമിച്ച നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. സംഭവത്തിൽ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ റാബി, സെയ്ഫുൽ ഷെയ്ഖ്, സിറാജുൽ മുൻഷി, റാഖിബുൽ മൊല്ല എന്നിവരാണ് പിടിയിലായത്. അങ്കമാലിയിൽ നിന്നാണ് ഈ നാല് ആളുകളെയും പൊലിസ് പിടികൂടിയത്. ജില്ല പൊലിസ് മേധാവി എം ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നെടുമ്പാശേരി എയർപോർട്ട് സിഗ്നൽ ജംഗ്ഷനിൽ വെച്ചാണ് പ്രതികളെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 

200 സൈക്കിൾ പമ്പുകളിൽ കുത്തിനിറച്ച്  കൊണ്ടുവന്ന 24 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ഒഡീഷയിൽ നിന്നും കിലോക്ക് 2000 രൂപ നിരക്കിൽ വാങ്ങി ഇവിടെ എത്തിച്ചുകൊണ്ട് പത്തിരട്ടി തുകക്ക് കച്ചവടം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കോയമ്പത്തൂരിൽ തീവണ്ടിയിൽ ഇറങ്ങിയതിന് ശേഷം ഇവർ അങ്കമാലിയിൽ എത്തുകയായിരുന്നു.  ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ പോവുന്ന സമയത്തായിരുന്നു ഇവരെ പൊലിസ് പിടികൂടിയത്. 

Attempt to smuggle ganja through bicycle pumps Four non-state nationals arrested in Angamaly



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  44 minutes ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  an hour ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  an hour ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  2 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  2 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  3 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 hours ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  3 hours ago