വ്യാജ മദ്യം: കര്‍ശന നടപടി സ്വീകരിക്കും
ചാവക്കാട്: ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെ വരവ് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം ജനകീയ കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ചാവക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി.
അനധികൃത മദ്യവില്‍പ്പനക്കും മയക്കുമരുന്നിനുമെതിരേ വിവിധ തരത്തില്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടേയും കുട്ടി പൊലിസിന്റെയും സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രത്യേക സ്‌കോഡുകള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എക്‌സൈസ് സി.ഐ കെ.പ്രദീപ് കുമാര്‍, അസി.ഇന്‍സ്‌പെക്ടര്‍ കെ.എം അബ്ദുല്‍ ജമാല്‍, എ.എസ്.ഐ, കെ.പങ്കജാക്ഷന്‍, പ്രിവന്റീവ് ഓഫീസര്‍ പി.വി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമര്‍, ജനപ്രിതിനിധികളായ എ.സി ആനന്ദന്‍, എം.ബി ജയലക്ഷ്മി, സഫൂറ ബക്കര്‍, എ.എ മഹേന്ദ്രന്‍, പ്രീജ ദേവദാസ്, ഇ.കെ ജോസഫ് പേരകം, എ.എം ജോബ്, എം.കെ ഷംസുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."