HOME
DETAILS

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

  
Web Desk
May 11 2025 | 16:05 PM

blackout has been declared in Jaisalmer and Barmer districts of Rajasthan

ജയ്പൂര്‍: രാജസ്ഥാനില്‍ ജയ്‌സാല്‍മീര്‍, ബാര്‍മിര്‍ ജില്ലകളില്‍ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാവിലെ 6 മണിവരെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ബ്ലാക്ക് ഔട്ട് സമയത്ത് ജില്ലകളിലെ എല്ലാ താമസക്കാരും വീടുകളിലെ വിളക്കുകള്‍ ഓഫ് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, എന്നിവയുള്‍പ്പെടെ രാത്രി സഞ്ചാരം വിലക്കിയിട്ടുണ്ട്. 

പ്രതിരോധ മേഖലയ്ക്ക് ചുറ്റും 5 കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്, ഈ മേഖലയിലെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ വ്യക്തികളോ കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയമാക്കും. കൂടാതെ, ഡ്രോണുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു,  ജില്ലയിലുടനീളം പടക്കങ്ങളോ വെടിക്കെട്ടോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും അതിനടുത്ത് പോകുകയോ ചിത്രങ്ങള്‍ എടുക്കുകയോ വീഡിയോകള്‍ റെക്കോര്‍ഡുചെയ്യുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പൊതുജനങ്ങള്‍ സംശയാസ്പദമായ വസ്തുവില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കാനും നിര്‍ദേശമുണ്ട്.

അതേസമയം വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവിക സേന ഉദ്യോഗസ്ഥര്‍ വാര്‍ത്തസമ്മേളനം നടത്തി. മേയ് 7 ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളിലായി നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. 

കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്‌ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള ഭീകരവാദികള്‍ കൊല്ലപ്പെട്ടതായാണ് കണ്ടെത്തല്‍. ഭീകരവാദത്തിന്റെ ആസൂത്രകരെയും, ഭീകര കേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം നടത്തിയതെന്നും സൈന്യം അറിയിച്ചു.

blackout has been declared in Jaisalmer and Barmer districts of Rajasthan from 8 PM tonight to 6 AM tomorrow.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  27 minutes ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  41 minutes ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  42 minutes ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  an hour ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  2 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  2 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  2 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 hours ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  3 hours ago