HOME
DETAILS

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

  
May 11 2025 | 16:05 PM

Saudi Arabia Cracks Down on Labor Violations 16000 Arrested in One Week

റിയാദ്: ഹജ്ജ് സീസണിന് ആരംഭമായതോടെ രാജ്യത്തെ തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധനകള്‍ കടുപ്പിച്ച് സഊദി അറേബ്യ. മെയ് 1നും മെയ് 7നും ഇടയില്‍ നടത്തിയ വ്യാപകമായ രാജ്യവ്യാപക ക്യാമ്പയിനില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 15,928 വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായവരില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 10,179 പേരും അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയ 3,912 പേരും തൊഴില്‍ നിയമം ലംഘിച്ച 1,837 പേരും ഉള്‍പ്പെടുന്നു.

അറസ്റ്റിലായവരില്‍ 1,248 പേര്‍ സഊദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്. ഇവരില്‍ 63 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും 35 ശതമാനം പേര്‍ യെമന്‍ വംശജരും ബാക്കി 2 ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണെന്ന് മന്ത്രാലയം അറിയിച്ചു. മതിയായ രേഖകളില്ലാതെ രാജ്യം വിടാന്‍ ശ്രമിച്ചതിന് 45 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

ഇതിനുപുറമേ നിയമലംഘകര്‍ക്ക് അഭയം നല്‍കിയതിനും ഗതാഗത സൗകര്യം ഒരുക്കിയതിനും ജോലി നല്‍കിയതിനും 26 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. 23,946 പുരുഷന്മാരും 1,743 സ്ത്രീകളും ഉള്‍പ്പെടെ 25,689 നിയമലംഘകര്‍ നിലവില്‍ അവരുടെ കേസുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് വിധേയരാണെന്ന് മന്ത്രാലയം പറഞ്ഞു.

നിയമലംഘകര്‍ക്ക് ഗതാഗതം, പാര്‍പ്പിടം അല്ലെങ്കില്‍ മറ്റ് പിന്തുണ എന്നിവ നല്‍കിക്കൊണ്ട് സഹായം നല്‍കുന്നത് സഊദി നിയമപ്രകാരം വലിയ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

നിയമലംഘകര്‍ക്ക് 15 വര്‍ഷം വരെ തടവും 1 ദശലക്ഷം സഊദി റിയാല്‍ വരെ പിഴയും ലഭിക്കും. ഇതുകൂടാതെ നിയമലംഘകരെ സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും മറ്റും കണ്ടുകെട്ടുകയും ചെയ്‌തേക്കാം.

Saudi authorities have intensified their campaign against labor law violations, arresting over 16,000 individuals in a single week as part of a nationwide crackdown on illegal residency and employment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  an hour ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  2 hours ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  2 hours ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  2 hours ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  4 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  4 hours ago