HOME
DETAILS

വിരാട് കോലി ടെസ്റ്റ് വിരമിക്കലിൽ ഉറച്ച നിലപാട്; ബിസിസിഐയുടെ സമ്മർദ്ദം ഫലിച്ചില്ല

  
May 11 2025 | 16:05 PM

Virat Kohli Stands Firm on Test Retirement Decision Despite BCCI Pressure

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ ഉറച്ച നിലപാട് തുടരുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടന്നിട്ടില്ലെങ്കിലും രണ്ടു ആഴ്ച മുമ്പ് തന്നെ കോലി ഈ തീരുമാനം ബിസിസിഐയെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരയെങ്കിലും കളിക്കണമെന്ന് ബിസിസിഐ ശക്തമായി അഭ്യർത്ഥിച്ചെങ്കിലും കോലി മറുപടി നൽകിയില്ലായിരുന്നു.

കോലിയെ തിരിച്ചു  കോണ്ടുവരാൻ ബിസിസിഐ അദ്ദേഹത്തെ അടുത്തറിയുന്ന ചില വ്യക്തികളെയും ഇടപെടുത്തിയെങ്കിലും അതും ഫലിച്ചില്ലെന്നാണ് വിവരം. കോലി തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ സെലക്ടർമാർക്ക് അത് അംഗീകരിക്കുന്നതൊഴികെ മറ്റൊരുവഴിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയാണ് കോലി തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമെന്ന് ടീമിനെയും മാനേജ്മെന്റിനെയും അറിയിച്ചത്. പക്ഷേ, അന്നത്തെ അറിയിപ്പ് ആരും ഗൗരവത്തോടെ എടുത്തിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി ടെസ്റ്റിൽ മോശം ഫോമിലാണ് കോലി. പുറത്തേക്ക് പോവുന്ന പന്തുകളിൽ പതിവായി ഔട്ട് ആകുന്ന അദ്ദേഹത്തിന്റെ ബലഹീനത എതിരാളികൾ ഇഷ്ടാനുസൃതമായി ഉപയോഗിപ്പെടുത്തിയിരുന്നു. ഈ പരാജയങ്ങൾ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ സീമിംഗ് പിച്ചുകളിൽ കോലിക്ക് ആശങ്കയാകുകയും ചെയ്തു.

123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോലി 46.85 ശരാശരിയിൽ 9230 റൺസ് നേടി. 30 സെഞ്ചുറികളും 31 അർധസെഞ്ചുറികളും ഉൾപ്പെടുന്ന ബൃഹത്തായ റെക്കോർഡാണ് അദ്ദേഹത്തിനുള്ളത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോലി അരങ്ങേറ്റം കുറിച്ചത്. സച്ചിൻ ടെൻഡുൽക്കർ വിരമിച്ച ശേഷം ദശകങ്ങളോളം ഇന്ത്യയുടെ ബാറ്റിംഗ് നെടുന്തൂണായി വിരാട് കോലി മാറിയിരുന്നു.

എങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോലിയുടെ ടെസ്റ്റ് പ്രകടനത്തിൽ വൻ ഇടിവ് അനുഭവപ്പെട്ടു. 37 ടെസ്റ്റുകൾക്കിടെ അദ്ദേഹം നേടിയത് വെറും 1990 റൺസാണ്, അതിൽ മൂന്ന് സെഞ്ചുറികൾ മാത്രമാണ് ഉൾപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  12 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  13 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  13 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  14 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  14 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  14 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  15 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  15 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  15 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  15 hours ago