HOME
DETAILS

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

  
Web Desk
May 11 2025 | 17:05 PM

Kuwait Announces Eid Holiday Dates Heres How Many Days Youll Get Off

കുവൈത്ത് സിറ്റി: അറഫ ദിനവും ഈദുല്‍ അദ്ഹയും പ്രമാണിച്ച് ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ജൂണ്‍ 5 മുതല്‍ 8 വരെ ഔദ്യോഗിക അവധി ദിവസമായിരിക്കുമെന്നും ജൂണ്‍ 9 തിങ്കളാഴ്ച വിശ്രമ ദിവസമായി കണക്കാക്കുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കിയത്. ജൂണ്‍ 10 ചൊവ്വാഴ്ച മുതല്‍ സാധാരണപോലെ പ്രവൃത്തനം പുനരാരംഭിക്കും.

ഹിജ്‌റ 1446 ലെ അറഫ ദിനത്തിന്റെയും ഈദുല്‍ അദ്ഹയുടെയും അവധി ദിനങ്ങളില്‍ എല്ലാ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അധികാരികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയിലെ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയക്കുമെന്ന് ഏപ്രില്‍ 29ന് കുവൈത്ത് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍സബയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിവാര യോഗത്തില്‍ പുറത്തിറക്കിയ മന്ത്രിസഭാ പ്രസ്താവന പ്രകാരം, പൊതുമേഖലാ അവധി ദിവസങ്ങള്‍ നാല് ദിവസമായിരിക്കും. ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെയാണ് പൊതുമേഖലയിലെ അവധി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ജൂണ്‍ 10 ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കും.

The Kuwait Civil Service Commission has officially announced the Eid holiday schedule, with public sector employees set to enjoy multiple days off to celebrate the festive occasion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  a day ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  a day ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  a day ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  a day ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  a day ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  a day ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  a day ago
No Image

ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ

Cricket
  •  a day ago
No Image

പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി

National
  •  a day ago