
ഭീതി ഒഴിയുന്നു; അതിർത്തി സംസ്ഥാനങ്ങൾ സാധാരണ നിലയിലേക്ക്

ന്യൂഡൽഹി: ദിവസങ്ങളായി തുടരുന്ന ഡ്രോൺ, ഷെല്ലാക്രമങ്ങൾക്ക് പിന്നാലെ ശാന്തമായി അതിർത്തിയും നിയന്ത്രണ രേഖയും. ഇന്ത്യാ-പാകിസ്ഥാൻ വെടിനിർത്തലിനൊപ്പം ജമ്മു കശ്മിർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ സാധാരണ നിലയിലായി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളും ബ്ലാക്കൗട്ടുകളുമില്ലാതെയാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും അതിർത്തി കടന്നുള്ള ചില ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത ജമ്മുവിലെ ഉദംപൂരിൽ പിന്നീട് വെടിവയ്പ്പുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും സ്ഥിതിഗതികൾ ശാന്തമായി. പഞ്ചാബിൽ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.
മൂന്ന് ഉറക്കമില്ലാത്ത രാത്രികൾക്ക് ശേഷമാണ് ഞായറാഴ്ച രാവിലെ കശ്മിരിലെ അതിർത്തി ഗ്രാമങ്ങളിൽ സമാധാനം തിരിച്ചെത്തിയത്. നിയന്ത്രണ രേഖയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്ത പ്രദേശവാസികൾ ഇന്നലെ കാലത്ത് മുതൽ വീടുകളിലേക്ക് മടങ്ങി. ഷെല്ലാക്രമണത്തിൽ തകർന്നിരുന്നതിനാൽ ചില കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനായില്ല.
പഞ്ചാബിൽ ശനിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ബ്ലാക്ക്ഔട്ട് ഉത്തരവുകൾ മിക്ക ജില്ലകളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചിരുന്നെങ്കിലും ജനങ്ങൾ സ്വമേധയാ വിളക്കുകൾ അണച്ചു. രാജസ്ഥാനിലും സമാനമായ സാഹചര്യമായിരുന്നു. ടിന ദാബി ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലേർട്ട് പിൻവലിച്ചതോടെ ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഗുജറാത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ പെട്രോൾ പമ്പുകളിലും മാർക്കറ്റുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും നീണ്ട ക്യൂകൾ കാണപ്പെട്ടു. ഭുജിന്റെ അഞ്ച് ദർവാസകളിൽ ഒന്നായ ഭിദ് ഗേറ്റിലെ മാർക്കറ്റ് വലിയ ജനക്കൂട്ടത്താൽ നിറഞ്ഞു. അതേസമയം, അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 3 days ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 3 days ago
മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ
uae
• 4 days ago
ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക്
uae
• 4 days ago
വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി
Kerala
• 4 days ago
ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്
uae
• 4 days ago
കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
Kerala
• 4 days ago
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
Kerala
• 4 days ago
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍
Kerala
• 4 days ago
ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 4 days ago
പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി
Kerala
• 4 days ago
വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ
Kerala
• 4 days ago
10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'
Kerala
• 4 days ago
തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും
Kerala
• 4 days ago
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും
Kerala
• 4 days ago
സമസ്ത ലഹരിവിരുദ്ധ കാംപയിന്: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
Kerala
• 4 days ago
മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി
Kerala
• 4 days ago
ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
National
• 4 days ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
Weather
• 4 days ago
വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു
Kerala
• 4 days ago
രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം
National
• 4 days ago