ചാലിശ്ശേരിയില്‍ പശുവിന് പേയിളകി
കുന്നംകുളം: തൃശൂര്‍ പാലക്കാട് ജില്ലാ അതിര്‍ത്തി ഗ്രാമമായ ചാലിശ്ശേരിയില്‍ പശുവിന് പേയിളകി. തെരുവ് നായശല്യത്തിനൊപ്പം പേ ഇളകിയതോടെ പരിസരത്ത് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
പ്രതിദിനം 12 ലിറ്റര്‍ പാല് കറന്നെടുക്കുന്ന പശുവാണെന്നതിനാല് പരിസരത്തുള്ള 20 ഓളം വീടുകളില്‍ ഈ പാല് ഉപയോഗിക്കുന്നുണ്ട്. കുട്ടികളുള്‍പെടെ പാല് കുടിച്ചിരുന്നു എന്നതാണ് നാട്ടുകാരില്‍ ഭയപ്പാടുണ്ടാക്കുന്നത്.
ചാലിശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം വെള്ളിചാത്തന്കുളങ്ങര വീട്ടില്‍ അബുവിന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് രണ്ട് ദിവസം മുന്‍പ് വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ചതോടെയാണ് ഇത് സ്ഥിരീകരിച്ചത്.
എന്നാല്‍ എപ്പോഴാണ് പശുവിന് കടിയേറ്റതെന്നോ മറ്റും ഇവര്‍ക്ക് അറിയില്ലെന്നതിനാല്‍ തളര്‍ന്നു വീഴുന്നതിന് തലേനാള്‍ വരെ പശുവിനെ കറന്നു പാല് വിതരണം ചെയ്തിരുന്നു. നായകള്‍ക്ക് സമാനമായി ശബ്ദമുണ്ടാക്കുകയും ആക്രമണ സ്വഭാവം പുറത്തെടുക്കുകയും ചെയ്യുന്ന പശുവിനെ പറമ്പില്‍ കെട്ടിയിട്ടിരിക്കുകയാണ്.
ഡോക്റുടെ സഹായത്തോടെ കുത്തിവച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചെങ്കിലും നിയമ സാധുതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
മേഖലയില്‍ തെരുവ് നായശല്യം രൂക്ഷമാണെന്നും കുട്ടികളേയും മറ്റും പുറത്തിറക്കാന്‍ ഭയപ്പെടുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
പേ വിഷബാധയേറ്റ പശുവിന്റെ ആക്രമണമുണ്ടാകുമോ എന്നതും പാല് ഉപയോഗിച്ചത് കൊണ്ടുള്ള ഭീതിയുമകറ്റാന് അധികൃതരാരും ഇതുവരേയും തയ്യാറായില്ലെന്നുമാണ് ഇവരുടെ ആരോപണം.
പറമ്പില്‍ കെട്ടിയിട്ട പശു കെട്ട് പൊട്ടിച്ച് പോകാതിരിക്കാനും കൂടുതല്‍ ആക്രമണമുണ്ടാകാതിരിക്കാനുമായി നാട്ടുകാരുള്‍പ്പെടെ ഇപ്പോള്‍ ഇവിടെ കാവല്‍ നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."