HOME
DETAILS

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

  
May 12 2025 | 01:05 AM

Lulu supports local products in the UAE

അബൂദബി: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി ലുലു. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി, കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കും. മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ക്യാപെയ്ൻ ലുലു നടപ്പിലാക്കുന്നത്. 

യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വ്യവസായ വകുപ്പ് അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി, ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച വിപണനസാധ്യത ലഭിക്കാൻ ലുലുവിന്റെ സഹകരണം വേഗതപകരുമെന്നും യുഎഇയുടെ പ്രാദേശിക വികസനത്തിന് കൂടുതൽ കരുത്തേകുന്നതാണ് ക്യാപെയ്ൻ എന്നും അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി വ്യക്തമാക്കി.

യുഎഇയിലെ ഉത്പന്നങ്ങളുടെ മികച്ച ഗുണമേന്മ ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണെന്നും പ്രാദേശിക വികസനവും വ്യവസായിക വളർച്ചയ്ക്ക് കരുത്തേകുകയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ക്യാപെയ്ന്റെ ഭാഗമായി യുഎഇയിലെ ലുലു സ്റ്റോറുകളിൽ പ്രാദേശിക ഉത്പന്നങ്ങൾക്കായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങളുടെ ഗുണമേന്മയും മികവും വ്യക്തമാക്കുന്ന ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്.

Lulu Group supports local products in the UAE, promoting homegrown brands and boosting the national economy through retail partnerships and initiatives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം

International
  •  a day ago
No Image

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  a day ago
No Image

അവർക്ക് 2027 ലോകകപ്പ് കളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല: സുനിൽ ഗവാസ്കർ 

Cricket
  •  a day ago
No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  a day ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  a day ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a day ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  a day ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  a day ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  a day ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  a day ago