HOME
DETAILS

വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണം; മകള്‍ റോഹിംഗ്യന്‍ മുസ്‌ലിംകളെ സഹായിച്ചുവെന്നു പറഞ്ഞും അധിക്ഷേപം, മിസ്രിയെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കള്‍

  
Web Desk
May 12 2025 | 02:05 AM

Vikram Misri Faces Cyber Abuse After Citing Daughters Help to Rohingya Muslims

ന്യൂഡല്‍ഹി: ഇന്ത്യാ പാക് വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകളുടെ സേവന പരിചയമുള്ള നയതന്ത്രജ്ഞനും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയുമായ വിക്രം മിസ്രിക്കെതിരെ ഹിന്ദുത്വവാദികളുടെ സൈബറാക്രമണം ശക്തം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെങ്കിലും സര്‍ക്കാരിന്റെ വക്താവെന്ന നിലയില്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിക്രം മിസ്രിയാണ് ഹിന്ദുത്വവാദികളുടെ സൈബറാക്രമണത്തിനിരയായത്. വിക്രം മിസ്രിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തെയും വലതുപക്ഷ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വെറുതെവിട്ടില്ല. 

വിക്രം മിസ്രിയുടെ പഴയ ചിത്രങ്ങള്‍ 'കുത്തിപ്പൊക്കി'യും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അശ്ലീലവും വിദ്വേഷം നിറഞ്ഞതുമായ അഭിപ്രയങ്ങളോടെ പ്രചരിപ്പിക്കുന്നുമുണ്ട്. മിസ്രിയുടെ മകളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്ന കമന്റുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. രാജ്യദ്രോഹി, ദേശദ്രോഹി, പാകിസ്ഥാന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചയാള്‍, സ്വന്തം മക്കളെ ഇന്ത്യയ്ക്ക് പുറത്ത് താമസിപ്പിച്ചയാള്‍ തുടങ്ങിയ അഭിപ്രായങ്ങളാണ് ചില അക്കൗണ്ടുകള്‍ വിശേഷിപ്പിച്ചത്. നിങ്ങള്‍ ദുര്‍ബലനുമായ ഒരു രാജ്യദ്രോഹിയാണെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്. 
അതേസമയം, നിരവധി പേര്‍ വിക്രം മിസ്രിയെ പിന്തുണച്ച് രംഗത്തുവരികയുംചെയ്തു. മിസ്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ നമ്മള്‍ എറിയുന്ന മാലിന്യം നോക്കൂ... അതു വെറുപ്പുളവാക്കുന്നതാണെന്ന് ഒരു ഉപഭോക്താവ് കുറിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെ ആദ്യം അവര്‍ പിന്തുടര്‍ന്നു. ഇപ്പോള്‍ അതേ ട്രോളുകള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും മകളെയും പിന്തുടരുന്നു മറ്റൊരാള്‍ പറഞ്ഞു. 

അതേസമയം മിസ്രിയെ പിന്തുണച്ച് എഐഎംഐഎം നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി രംഗത്തു വന്നു. മിസ്രി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനായ വ്യക്തിയാണെന്നും സര്‍ക്കാര്‍ കൈകൊണ്ട ഈ തീരുമാനത്തില്‍ അദ്ദേഹത്തെ പഴിക്കേണ്ടതില്ലെന്നും ഉവേസി കുറിച്ചു.

മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും വിക്രം മിസ്രിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 

മിസ്രിയെ പിന്തുണച്ച് രംഗത്തുവന്ന കോണ്‍ഗ്രസ് കേരള ഘടകം, ഒരിക്കല്‍ ബി.ജെ.പി ഐടി സെല്ല് മോദിക്കെതിരേയും തിരിയുമെന്നും കുറിച്ചു. ആക്രമണം കടുത്തതോടെ വിക്രം മിസ്ര തന്റെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) ലോക്ക് ചെയ്തു. ശ്രീനഗറില്‍ ജനിച്ച മിസ്രി ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നരായ നയതന്ത്രജ്ഞരില്‍ ഒരാളാണ്. ചൈന, സ്‌പെയിന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ അംബാസഡര്‍ ഉള്‍പ്പെടെ വിവിധ ഉന്നത നയതന്ത്ര വേഷങ്ങളില്‍ ഇന്ത്യയെ സേവിച്ച വിക്രം മിസ്രി 2024 ജൂലൈയില്‍ ആണ് വിദേശകാര്യ സെക്രട്ടറിയായത്. 

അദ്ദേഹത്തിന്റെ മകള്‍ ഡിഡോണ്‍ മിസ്രി മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ് ലിംകള്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകളാണ് തീവ്ര ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  a day ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  a day ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  a day ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  a day ago