HOME
DETAILS

അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം: റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

  
Web Desk
May 12 2025 | 04:05 AM

Vigilance Status Report on ADGP MR Ajith Kumar to Be Submitted in Thiruvananthapuram Court Today

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് (തിങ്കള്‍ 12-05-2025) തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. വിജിലന്‍സ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിര്‍ണായകമാകും. 

പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിമര്‍ശിച്ചിരുന്നു. 
അജിത് കുമാറിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതിയോട് വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അജിത് കുമാറിനും പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എം.ആര്‍. അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതി പണമുണ്ടെന്നാണ് പി.വി. അന്‍വറിന്റെ ആരോപണം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിക്കുന്നതായും അന്‍വറിന്റെ ഹരജിയില്‍ ആരോപിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു

uae
  •  2 days ago
No Image

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

Cricket
  •  2 days ago
No Image

സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിം​ഗ്

National
  •  2 days ago
No Image

യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്

uae
  •  2 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്

Kerala
  •  2 days ago
No Image

ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി

National
  •  2 days ago
No Image

'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി

National
  •  2 days ago
No Image

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

National
  •  2 days ago
No Image

ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ

uae
  •  2 days ago


No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  2 days ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  2 days ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  2 days ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  3 days ago