HOME
DETAILS

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം: കൊളംബിയ സര്‍വ്വകലാശാലയില്‍ അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെന്‍ഹാളിന്റെ മകളും

  
Web Desk
May 12 2025 | 05:05 AM

Hollywood Star Maggie Gyllenhaals Daughter Arrested in Pro-Palestine Protest at Columbia University

വാഷിങ്ടണ്‍: കൊളംബിയ സര്‍വ്വകലാശാലയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെന്‍ഹാളിന്റെയും നടനായ പീറ്റര്‍ സര്‍സ്ഗാര്‍ഡിന്റെയും മകളും. 18കാരിയായ റമോണ സര്‍സ്ഗാര്‍ഡിനെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച നടിയാണ് മാഗി ഗില്ലെന്‍ഹാള്‍.

റമോണക്കെതിരെ അതിക്രമിച്ച് കയറിയതിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍വകലാശാല പ്രതികരിച്ചിട്ടില്ല.

 ഗസ്സയില്‍ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതിക്കെതിരെ ബുധനാഴ്ചയായിരുന്നു കൊളംബിയ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനം. യൂണിവേഴിസിറ്റിയിലെ പ്രധാന ലൈബ്രറിയായ ബട്ട്‌ലര്‍ ലൈബ്രറി കെട്ടിടത്തിലായിരുന്നു പ്രകടനം നടത്തിയത്. ഇതിന് പിന്നാലെ 80 ഓളം വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു.  ഇവര്‍ക്കൊപ്പമാണ് റമോണ സര്‍സ്ഗാര്‍ഡിനെയും അറസ്റ്റ് ചെയ്തത്. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തടസമുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് സര്‍വകലാശാല അധികൃതര്‍ പൊലിസിനെ വരുത്തിയത്.  തുടര്‍ന്ന്  ന്യൂയോര്‍ക് സിറ്റി പൊലിസ് ക്യാംപസില്‍ പ്രവേശിക്കുകയും വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

colombia2.jpg

'ഗസ്സക്ക് വേണ്ടി സമരം ചെയ്യുക' എന്നെഴുതിയ ബാനറുമായാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനെത്തിയത്.യൂണിവേഴ്സിറ്റിയുടെ ഫണ്ട് ഇസ്‌റാഈല്‍ സൈനിക അധിനിവേശത്തെ പിന്തുണക്കുന്ന കമ്പനികളിലും ആയുധനിര്‍മാതാക്കളിലും നിക്ഷേപിക്കുന്നത് പിന്‍വലിക്കണമെന്ന ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും വിദ്യാര്‍ഥികള്‍ വിതരണം ചെയ്തിരുന്നു.

പ്രകടനത്തില്‍ പങ്കെടുത്ത പൂര്‍വ വിദ്യാര്‍ഥികളടക്കമുള്ളവരെ ക്യാംപസില്‍ പ്രവേശിക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവസാന പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 65 ലധികം വിദ്യാര്‍ഥികളെയും സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. 

അതിനിടെ, പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിസ സ്റ്റാറ്റസ് പുനഃപരിശോധിച്ച് നാടുകടത്തലടക്കമുള്ള നടപടികളെടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യ യുദ്ധത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ കൊളംബിയയിലെയും മറ്റ് പ്രശസ്ത അമേരിക്കന്‍ സര്‍വകലാശാലകളിലെയും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കെതിരെ ട്രംപ് ഭരണകൂടം ഇതിനകം തന്നെ ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

 

Ramona Sarsgaard, daughter of Hollywood actors Maggie Gyllenhaal and Peter Sarsgaard, was among the 80 arrested during a pro-Palestine protest at Columbia University. The protest condemned Israel's actions in Gaza and called for the university to divest from military-linked companies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  13 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  14 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  14 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  14 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  15 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  15 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  15 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  15 hours ago
No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  15 hours ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്

uae
  •  15 hours ago