HOME
DETAILS

പഴയ സോക്‌സുകള്‍ ഇനി ആരും കളയണ്ട...! വീട്ടു ജോലി എളുപ്പമാക്കാനുള്ള ഒരു അടിപൊളി ടിപ്പാണിത്

  
May 12 2025 | 06:05 AM

Dont throw away old socks This is a great tip to make housework easier

 

വീട്ടില്‍ പഴയ സോക്‌സുകള്‍ ഉണ്ടെങ്കില്‍ ഇനി ആരും കളയരുത്. കീറിയതോ പഴയതോ എന്തുമാവട്ടെ. അതുപയോഗിച്ചു വീട്ടിലെ പല സാധനങ്ങളും വെട്ടിത്തിളക്കമുള്ളതാക്കി മാറ്റാന്‍ ഈ സോക്‌സുകള്‍ കൊണ്ട് കഴിയും. സോക്‌സിന്റെ മുകള്‍ ഭാഗം കട്ട് ചെയ്തു കൊടുക്കുക. എന്നിട്ട് ചൂലിന്റെ സ്റ്റിക് ഉള്ള ഭാഗത്തുകൂടെ ഇതിട്ടു കൊടുക്കുക. ഇങ്ങനെ ഇട്ടു കഴിയുമ്പോള്‍ ചൂല്‍ ഒന്നു ടൈറ്റായി നില്‍ക്കും. അങ്ങനെ വരുമ്പോള്‍ വീട് ക്ലീന്‍ ചെയ്യാന്‍ എളുപ്പമായിരിക്കും.

 

choo.jpg

നിലത്ത് അടിച്ചുവാരുമ്പോള്‍ ചെറിയ പൊടികളും മുടിയുമൊക്കെ പോയി വൃത്തിയായി വരും. ചൂലില്‍ മുടിയൊന്നും ചുറ്റിപ്പിടിക്കുകയുമില്ല. എന്നും തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും നല്ല വൃത്തിയായി തന്നെ കിടക്കും. മാത്രമല്ല സോഫ പോലുള്ളവയുടെ അടിയിലേക്കൊക്കെ സാധാരണ ചൂലുകള്‍ പോകാറില്ല. ഇങ്ങനെ ചൂലില്‍ സോക്‌സ് ചുറ്റി അടിച്ചുവാരുകയാണെങ്കില്‍ അതിനടിയിലൊക്കെ വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഫ്രിഡ്ജനടിയിലും അലമാരയ്ക്കടിയിലും ചൂല് കയറാന്‍ ബുദ്ധിമുട്ടുള്ള എല്ലാ സ്ഥലങ്ങളിലും ഇങ്ങനെ സോക്‌സ് ഇട്ടു വൃത്തിയാക്കിയാല്‍ നന്നായി വൃത്തിയാവും. 

 

soks.jpg

 ഭിത്തിയിലെ മാറാലകളും പൊടിയുമൊക്കെ പാറാതെ പറക്കാതെ തന്നെ ഇതുകൊണ്ട് വൃത്തിയാക്കി എടുക്കാന്‍ പറ്റും. വാതിലും ജനലുമൊക്കെ ഇങ്ങനെ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്.

വെളിച്ചെണ്ണ കുപ്പിയ്ക്കും ഇതുപോലെ സോക്‌സ് കട്ട് ചെയ്തു ഇട്ടു കൊടുക്കാം. എന്നാല്‍ വെളിച്ചെണ്ണ കുപ്പിയില്‍ നിന്ന് ഒഴിക്കുമ്പോള്‍ തൂവിപ്പോവുന്നത് സോക്‌സ് പിടിച്ചെടുത്തോളും. കൈ വൃത്തികേടാവുകയുമില്ല.  കുപ്പിയാണെങ്കില്‍ വഴുതിവീഴുമെന്ന പേടിയും വേണ്ട. ആ സോക്‌സ് നിങ്ങള്‍ക്ക് ഊരിയെടുത്തു വൃത്തിയാക്കാവുന്നതുമാണ്.

സോക്‌സുകള്‍ കൈയിലിട്ട് നിങ്ങള്‍ക്ക് ചെടികള്‍ പരിചരിക്കാനും മണ്ണെടുക്കാനുമൊക്കെ നല്ലതാണ്. ഗ്ലൗസ് പോലെ തന്നെ ഉപയോഗിക്കാം. അതുപോലെ ക്ലീനിങ് ബ്രഷില്‍ സോക്‌സ് ഇട്ടു കൊടുത്ത് (കട്ട് ചെയ്യാത്ത സോക്‌സ്) ജനലുകളും ക്ലീന്‍ ചെയ്ത് എടുക്കാം. അലര്‍ജിയുള്ളവര്‍ക്കു പൊടിയടിക്കുന്ന പ്രശ്‌നവുമില്ല. 

 

laldj.jpg

അതുപോലെ മുടി ചീകുന്ന ചീര്‍പ്പെടുത്ത് അതിനൊരു സോക്‌സ് ഇട്ടുകൊടുക്കുക. ശേഷം പിടിക്കാന്‍ പാകത്തിന് മടക്കുക.  ഫ്രിഡ്ജിന്റെ ഡോറിനുള്ളിലെ വാഷറിനുള്ളിലെ അഴുക്ക് എല്ലാവര്‍ക്കും വൃത്തിയാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതിന് പറ്റിയ എളുപ്പമാര്‍ഗമാണിത്.

ക്ലീന്‍ ചെയ്യാന്‍ എടുക്കുന്ന ലിക്വിഡ് വാഷറിനുള്ളിലേക്ക് നന്നായി സ്‌പ്രേചെയ്ത് അതിനെ ഈ ചീര്‍പ്പ് വച്ച് മെല്ലെയൊന്നു വലിച്ചെടുക്കുക. ഇതിനുള്ളിലെ അഴുക്കൊക്കെ പോയി ക്ലിയറായി കിട്ടും.

വാഷിങ് മെഷിന്റെ സൈഡിലുള്ള അഴുക്കും ഇതുപോലെ ചെയ്‌തെടുക്കാം. അതുകൊണ്ട് സോക്‌സ് വെറുതെ വലിച്ചെറിയല്ലേ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയുമായും ഇറാനുമായും അടുക്കുമെന്ന് ട്രംപ്; ഇന്ന് യു.എസ്- അറബ് ഉച്ചകോടി; സിറിയന്‍, ഫലസ്തീന്‍ ഭരണാധികാരികള്‍ പങ്കെടുക്കും, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് പശ്ചിമേഷ്യ | Trump Saudi Visit

latest
  •  4 hours ago
No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  11 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  11 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  11 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  12 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  12 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  12 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  12 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  12 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  13 hours ago