HOME
DETAILS

ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങളന്വേഷിച്ച് കൊച്ചി നാവിക ആസ്ഥാനത്ത് ഫോണ്‍കോൾ എത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

  
May 12 2025 | 07:05 AM

Kochi Naval Base Scam Man Detained for Fake Call Seeking INS Vikrant Details

കൊച്ചി: ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങൾ അന്വേഷിച്ച് കൊച്ചി നാവികസേനാ ആസ്ഥാനത്തേക്ക് വ്യാജ ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൊച്ചി ഹാർബർ പൊലിസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം 'രാഘവൻ' എന്ന പേരിൽ ഒരാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞു കൊണ്ട് നാവികസേനാ ആസ്ഥാനത്തേക്ക് ഫോൺ ചെയ്യുകയായിരുന്നു. ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ അന്വേഷിച്ചായിരുന്നു ഫോൺ കോൾ എത്തിയത്. ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സമയത്ത് നടന്ന ഈ സംഭവം നാവികസേന അധികൃതർ ഗൗരവത്തോടെ കാണുകയും പൊലിസിനെ അറിയിക്കുകയും ചെയ്തു.

രണ്ട് ഫോൺ നമ്പറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പൊലിസ് പ്രധാനമായും അന്വേഷണം നടത്തിയത്. തുടർന്നാണ് പൊലിസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നുവെങ്കിലും, ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലിസ് വിശദീകരിച്ചു. കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ അന്വേഷണം തുടരുകയാണ്.

ഇന്ത്യൻ നാവികസേനയുടെ പ്രധാനപ്പെട്ട വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിന്റെ സുരക്ഷയും പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമിച്ച ഈ സംഭവം ഗുരുതരമായ സുരക്ഷാ ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്.

A man has been taken into custody by Kochi police for allegedly making a fraudulent phone call to the naval headquarters, posing as an official from the Prime Minister's Office and seeking sensitive information about aircraft carrier INS Vikrant. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം

International
  •  a day ago
No Image

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  a day ago
No Image

അവർക്ക് 2027 ലോകകപ്പ് കളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല: സുനിൽ ഗവാസ്കർ 

Cricket
  •  a day ago
No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  a day ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  a day ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a day ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  a day ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  a day ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  a day ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  a day ago