HOME
DETAILS

സഹോദരന്മാർ തമ്മിലുള്ള തർക്കം; വീട്ടിൽ സിസിടിവി സ്ഥാപിക്കാൻ എല്ലാ താമസക്കാരുടെയും അനുമതി വേണമെന്ന് സുപ്രീംകോടതി

  
May 12 2025 | 08:05 AM

Sibling Dispute Supreme Court Rules Consent of All Residents Required for CCTV Installation in Homes

 

ന്യൂഡൽഹി: എല്ലാ താമസക്കാരുടെയും സമ്മതമില്ലാതെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.

പങ്കിട്ട കെട്ടിടത്തിൽ താമസിക്കുന്ന സഹോദരന്മാർ തമ്മിലുള്ള തർക്കമാണ് കേസിന് ആധാരം. ഇന്ദ്രനീൽ മുള്ളിക്ക് എന്ന ഹരജിക്കാരൻ, സഹോദരൻ ഷുവേന്ദ്ര മുള്ളിക്കിന്റെ സമ്മതമില്ലാതെ റെസിഡൻഷ്യൽ ഭാഗത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. വിലപിടിപ്പുള്ള പുരാവസ്തുക്കളും കലാസൃഷ്ടികളും സംരക്ഷിക്കാനാണ് ഇത് സ്ഥാപിച്ചതെന്ന് ഇന്ദ്രനീൽ വാദിച്ചു. എന്നാൽ, തന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഷുവേന്ദ്ര ഇതിനെ എതിർത്തു.

സഹ താമസക്കാരുടെ സമ്മതമില്ലാതെ സിസിടിവി സ്ഥാപിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. വീടിന്റെ ഉൾഭാഗത്ത് സ്ഥാപിച്ച അഞ്ച് ക്യാമറകൾ ഷുവേന്ദ്രയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്നും, ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ഹരജി പരിഗണിക്കവെ, 15 ക്യാമറകൾക്ക് പകരം 10 ക്യാമറകൾ മതിയെന്ന് നിരീക്ഷിച്ചു. വീടിന്റെ ഉൾഭാഗത്തേക്ക് വിരൽ ചൂണ്ടാത്ത ക്യാമറകൾ ഉപയോഗിച്ച് പുരാവസ്തുക്കൾ സംരക്ഷിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഷുവേന്ദ്രയുടെ സ്വകാര്യത ലംഘിക്കുന്ന അഞ്ച് ക്യാമറകൾ സ്ഥാപിച്ചത് അനുവദനീയമല്ലെന്ന് കോടതി ഉറപ്പിച്ചു. കൂടുതൽ ആശ്വാസം വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 

ഹരജിക്കാർക്ക് വേണ്ടി സീനിയർ അഡ്വ. എസ്. നിരഞ്ജൻ റെഡ്ഡി, അഡ്വ. വിഷ്ണു ശങ്കർ, രാഹുൽ ജോജോ, സിദ്ധാർത്ഥ ബസു, ആദിത്യ സന്തോഷ്, നാലുകെട്ടിൽ ആനന്ദു എസ്. നായർ, പ്രതിഭാ​ഗത്തിനു വേണ്ടി വേണ്ടി സീനിയർ അഡ്വ. റാണ മുഖർജി, സിദ്ധാർത്ഥ്, പ്രതീക് ഗോയൽ, ഹർഷിത് മൻവാനി എന്നിവർ പ്രതിഭാ​ഗത്തിനു വേണ്ടിയും ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago