
ടെസ്റ്റിൽ കോഹ്‌ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?

ഡൽഹി: ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജൂണിലും ഓഗസ്റ്റിലുമായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായിട്ടാണ് കോഹ്‌ലിയുടെ ഈ വിരമിക്കൽ പ്രഖ്യാപനം.
ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിക്ക് പകരക്കാരനായി ഏത് താരമാണ് എത്തുകയെന്ന ചോദ്യങ്ങളാണ് ഉയർന്നുനിൽക്കുന്നത്. കോഹ്‌ലിക്ക് പകരം സൂപ്പർതാരം ശ്രേയസ് അയ്യർ ടീമിൽ ഇടം നെടുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യക്കായി 16 ടെസ്റ്റ് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ അയ്യർ കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് അവസാനമായി റെഡ് ബോൾ ക്രിക്കറ്റിൽ കളിച്ചത്. എന്നാൽ താരം ബിസിസിഐയുടെ വാർഷിക കരാറിൽ ഇത്തവണ ഇടം നേടിയിരുന്നു. മാത്രമല്ല ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് വേണ്ടിയും മികച്ച പ്രകടനമാണ് അയ്യർ നടത്തിക്കൊണ്ടിരിക്കുന്നത്. താരം വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുമോയെന്നും കണ്ടുതന്നെ അറിയണം.
ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുത്ത പ്രതിഭയായിരുന്നു കോഹ്‌ലി. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോലി 46.85 ശരാശരിയിൽ 9230 റൺസ് നേടി. 30 സെഞ്ചുറികളും 31 അർധസെഞ്ചുറികളും ഉൾപ്പെടുന്ന ബൃഹത്തായ റെക്കോർഡാണ് അദ്ദേഹത്തിനുള്ളത്.
2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോലി അരങ്ങേറ്റം കുറിച്ചത്. സച്ചിൻ ടെൻഡുൽക്കർ വിരമിച്ച ശേഷം ദശകങ്ങളോളം ഇന്ത്യയുടെ ബാറ്റിംഗ് നെടുന്തൂണായി വിരാട് കോലി മാറിയിരുന്നു. എങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോലിയുടെ ടെസ്റ്റ് പ്രകടനത്തിൽ വൻ ഇടിവ് അനുഭവപ്പെട്ടു. 37 ടെസ്റ്റുകൾക്കിടെ അദ്ദേഹം നേടിയത് വെറും 1990 റൺസാണ്, അതിൽ മൂന്ന് സെഞ്ചുറികൾ മാത്രമാണ് ഉൾപ്പെടുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. സമീപകാലങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. ജൂണിലും ഓഗസ്റ്റിലുമായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രോഹിത്തിന്റെ കീഴിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. തുടർ തോൽവികൾക്ക് പിന്നാലെ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും രോഹിത് സ്വയം പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്
Kerala
• a day ago
ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service
oman
• a day ago
അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍
Kerala
• a day ago
സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം; ഇനിമുതല്‍ വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ
Kerala
• a day ago
നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍
Kerala
• a day ago
ദേശീയപാതയിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
Kerala
• a day ago
കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍
Kerala
• a day ago
യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?
International
• a day ago
ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 2 days ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 2 days ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 2 days ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 2 days ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 2 days ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 2 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 2 days ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 2 days ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 2 days ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 2 days ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 2 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 2 days ago