HOME
DETAILS

രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും 

  
Web Desk
May 12 2025 | 14:05 PM

Rohit sharma and virat Kohli will now play for India in that series the wait will be long

ഡൽഹി: ഇന്ത്യൻ ഇതിഹാസ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് ഏഴിനായിരുന്നു രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. കോഹ്‌ലി ഇന്നുമാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും ഇരുവരും വിരമിച്ചിരുന്നു. 

ഇരു താരങ്ങളുടെയും വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യൻ ടീമിൽ എപ്പോൾ ആയിരിക്കും ഒരുമിച്ച് കളിക്കുകയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. രോഹിത്തും കോഹ്‌ലിയും ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി ഒരുമിച്ച് കളിക്കുക. ഇനി ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ ഓഗസ്റ്റിലാണ് നടക്കുന്നത്. ബംഗ്ലാദേശിനെതിരെ മൂന്ന് വീതം ഏകദിനവും ടി-20യും ആയിരിക്കും ഇന്ത്യ കളിക്കുക.

എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിൽ എടുക്കുമ്പോൾ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഓഗസ്റ്റിൽ ബംഗ്ലാദേശിലെ ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലും ചാറ്റോഗ്രാമിലെ ബിർ ശ്രേഷ്ഠോ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മതിയുർ റഹ്മാൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക, പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ആണ് ഉള്ളത്. 

ഇതിനു ശേഷം ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയാണ് ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബറിൽ ആയിരിക്കും ഇന്ത്യ ഈ പരമ്പരയിൽ കളിക്കുക. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര ഉപേക്ഷിക്കുകയാണെങ്കിൽ വീണ്ടും രോഹിത്തും കോഹ്‌ലിയും ഒരുമിച്ച് കളിക്കുന്നത് കാണാൻ ആരാധകർ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും. 

അതേസമയം ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്ക് പിന്നാലെ ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റും മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഈ സമയങ്ങളിൽ അനുയോജ്യമല്ലെന്ന് സർക്കാർ കരുതുന്നതിനാൽ ഈ ടൂർണമെന്റ് മാറ്റിവെക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ വർഷം സെപ്റ്റംബറിലാണ്‌ ഏഷ്യ കപ്പ് നടക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ടൂർണമെന്റ് നടക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. 

Rohit sharma and virat Kohli will now play for India in that series the wait will be long



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  10 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  10 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  11 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  11 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  11 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  11 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  11 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  11 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  12 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  12 hours ago