HOME
DETAILS

തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ

  
May 12 2025 | 14:05 PM

Legendary coach Carlo Ancelotti has been appointed as the new coach of the Brazilian national football team

ബ്രസീൽ: ഇതിഹാസ പരിശീലകൻ കാർലോ അൻസലോട്ടിയെ ബ്രസീലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഈ സീസൺ അവസാനിക്കുന്നതോട് കൂടി കാർലോ ആൻസലോട്ടി റയൽ വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറ്റാലിയൻ പരിശീലകനെ ബ്രസീൽ സ്വന്തമാക്കിയത്. ഈ മാസം 26 മുതലായിരിക്കും ആൻസലോട്ടി ബ്രസീലിന്റെ പരിശീലകനായി ചുമതലയേൽക്കുക. റയലിനൊപ്പമുള്ള അൻസലോട്ടിയുടെ കരാർ 2026ൽ ആണ് അവസാനിക്കുന്നത്. എന്നാൽ അൻസലോട്ടി കരാർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റയൽ വിടാൻ തീരുമാനിക്കുകയായിരുന്നു. 

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ആൻസലോട്ടി. റയലിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് അൻസലോട്ടി. രണ്ട് വീതം ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് ഒരു കോപ്പ ഡെൽറേ, ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നീ കിരീടങ്ങളാണ് അൻസലോട്ടിയുടെ നേതൃത്വത്തിൽ റയൽ സ്വന്തമാക്കിയത്.

അൻസലോട്ടിയുടെ കീഴിൽ 2024ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് റയൽ സ്വന്തമാക്കിയിരുന്നു. പാച്ചുക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. റയൽ മാഡ്രിഡിന്റെ നാലാമത്തെ ഇന്റർകോണ്ടിനെന്റൽ കിരീടമായിരുന്നു ഇത്. ഏറ്റവും കൂടുതൽ തവണ ഇന്റർകോണ്ടിനെന്റൽ കിരീടം സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും റയൽ സ്വന്തമാക്കിയിരുന്നു. 

സമീപകാലങ്ങളിൽ അത്ര മികച്ച പ്രകടനം നടത്താൻ ബ്രസീലിയൻ ടീമിന് സാധിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കെതിരെ ബ്രസീൽ പരാജയപ്പെട്ടിരുന്നു. കാനറി പടയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അര്ജന്റീന തകർത്തു വിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ ഒരു മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങുന്നത്. 

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ് ഉള്ളത്. 14 മത്സരങ്ങളിൽ നിന്നും ആറ് വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയും അടക്കം 21 പോയിന്റ് ആണ് ബ്രസീലിന്റെ കൈവശമുള്ളത്.

Legendary coach Carlo Ancelotti has been appointed as the new coach of the Brazilian national football team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു

uae
  •  2 days ago
No Image

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

Cricket
  •  2 days ago
No Image

സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിം​ഗ്

National
  •  2 days ago
No Image

യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്

uae
  •  2 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്

Kerala
  •  2 days ago
No Image

ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി

National
  •  2 days ago
No Image

'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി

National
  •  2 days ago
No Image

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

National
  •  2 days ago
No Image

ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ

uae
  •  2 days ago


No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  2 days ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  2 days ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  2 days ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  3 days ago