
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവലന്റ് ഫോറം (ഐ സി ബി എഫ്) ആഗോള തൊഴിലാളി ദിനാഘോഷ പരിപാടിയുടെ ഭാഗമായി . “രംഗ് തരംഗ് 2025” എന്ന പേരിൽ മെയ് 9ന് ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗണിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ശ്രദ്ധേയമായി. വെള്ളിയാഴ്ച, വൈകിട്ട് നടന്ന കലാ സാംസ്‌കാരിക പരിപാടിയിൽ ഇരുപതോളം ഖത്തറിലെ ദീർഘ കാല പ്രവാസികളിൽ മുപ്പതിലേറെ വര്ഷം സേവനമനുഷ്ഠിച്ച താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ അവാർഡ് നൽകി ആദരിച്ചതോടൊപ്പം തൊഴിലാളികൾക്കായുള്ള വർണ്ണാഭമായ വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളും വേദിയിൽ അരങ്ങേറി.
പ്രസിഡണ്ട് ഷാനവാസ് ബാവ യുടെ അധ്യക്ഷതയിൽ ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ പരിപാടി ഉത്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമർപ്പണത്തെ അഭിനന്ദിച്ച അദ്ദേഹം അവരിൽ ഏറ്റവും അർഹരായവരെ ആദരിക്കുന്ന ഐ.സി.ബി.എഫ്. തീരുമാനത്തെ പ്രത്യേകം ശ്ലാഘിച്ചു. നേപ്പാൾ അംബാസഡർ ശ്രീ രമേശ് ചന്ദ്ര പൗധേൽ, ICBF കോ ഓർഡിനേറ്റിങ് ഓഫിസർ ഈഷ് സിംഗാൾ, ഖത്തർ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി പോലീസ് ഡയറക്ടർ ഡോ : ഇബ്രാഹിം മുഹമ്മദ് റാഷിദ് അൽ സമയഹ്, തൊഴിൽ മന്ത്രാലയം പ്രതിനിധി സലിം ദാർവിഷ് അൽ മുഹന്നദി ,അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) യിൽ നിന്ന് മാക്‌സ് ട്യൂണാൻ , നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ (NHRC) പ്രതിനിധി ക്യാപ്റ്റൻ നാസർ മുബാറക് അൽ ദോസരി , അബ്ദുൽ സാലിഹ് അൽ ശമ്മാരി (മയക്ക് മരുന്ന് വിഭാഗം) ഡോ: മുഹമ്മദ് അൽ ഹജ്ജാജ് (ആരോഗ്യ മന്ത്രാലയം) അബ്ദുല്ല അഹമ്മദ് അൽ മുഹന്നദി, അബ്ദുല്ല മുഹമ്മദ് ഹസ്സൻ (വർക്കേഴ്‌സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് ), ഖാലിദ് അബ്ദുൽ റഹ്‌മാൻ ഫഖ്‌റു (തൊഴിൽ മന്ത്രാലയം ) തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി.
ഐ.സി.ബി.എഫിൽ . അഫിലിയേറ്റഡ് സംഘടനകളും ഖത്തറിലെ ഇന്ത്യൻ സാംസ്‌ക്കാരിക സംഘങ്ങളും വൈവിധ്യമേറിയ നൃത്ത ഗാന വിരുന്നൊരുക്കിയ പരിപാടി ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ ശ്രീ എ.പി. മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ്), ഇ.പി. അബ്ദുൽ റഹ്‌മാൻ (ഐ. എസ്.സി പ്രസിഡന്റ്), അബ്ദുൽ സത്താർ (ഐ.ബി.പി.സി വൈസ് പ്രസിഡന്റ്), പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, ഉപദേശക സമിതി ചെയർമാൻ കെ.എസ്.പ്രസാദ്, മുൻ പ്രസിഡന്റുമാരായ നീലങ് ശു ഡേ, ബാബുരാജൻ പി.എം സിയാദ്, ഉസ്മാൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതമാശംസിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് ശ്രീ റഷീദ് അഹമ്മദ് നന്ദി പറഞ്ഞു, സെക്രട്ടറി ശ്രീ ജാഫർ തയ്യിൽ, എം.സി. മെമ്പർമാരായ നിർമല ഗുരു, ഖാജാ നിസാമുദീൻ, ശങ്കർ ഗൗഡ, മിനി സിബി, അമർ വീർ സിംഗ്, മാണി ഭാരതി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി
ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണ് ഐ.സി.ബി.എഫ്. സമ്മാനിച്ചതെന്ന് അവാർഡ് ജേതാക്കൾ പ്രതികരിച്ചു. പുത്തൂർ ആർ ശശിധരൻ, സുബ്ബയ്യ മുരുഗൻ, കാക്കോത്തിയിൽ യൂസഫ്, കിഴക്കയിൽ മഹമൂദ്, ചാത്തേരി സൈനുദീൻ, ഇമാംസ ജെബിർ, ടി. പി. കാദർ അഷ്‌റഫ്, സുന്ദരൻ കേശവൻ, കുയ്യയിൽ അമ്മദ്, അജ്മൽ ഖാൻ, നാൻസി എം.ഗബ്രിയേൽ, എം.പി. ഹമീദ്, ഹസ്സൻ അബ്ദുൽ റഹ്മാൻ, കായൽ മഠത്തിൽ അലി, സാഞ്ചോ ഫ്രണാണ്ടസ്, നെല്ലി സുജാത, എടച്ചേരി മൊയ്‌ദു,ബൂട്ട സിംഗ്, ഭൂപീന്ദർ പ്രസാദ് താക്കൂർ , നരവേണി ബൂമയ്യ എന്നിവർക്കാണ് ആദരം ലഭിച്ചത്.
Qatar ICBF Labor Day celebration respect for ordinary workers commendable Indian Ambassador
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍
Kuwait
• 11 hours ago
ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി
Saudi-arabia
• 12 hours ago
സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്
Saudi-arabia
• 12 hours ago
അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ
uae
• 12 hours ago
തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു
Kerala
• 12 hours ago
'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്
latest
• 12 hours ago
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ
Kerala
• 13 hours ago
ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം
uae
• 13 hours ago
കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ
National
• 13 hours ago
നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍
Kerala
• 14 hours ago
അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
uae
• 15 hours ago
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം
Kerala
• 15 hours ago
സുപ്രഭാതം എജ്യൂ എക്സ്പോ നാളെ
Kerala
• 15 hours ago
2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും
uae
• 15 hours ago
വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 16 hours ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം
National
• 16 hours ago
ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം
uae
• 17 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന് ബെയ്ലിന് സസ്പെന്ഷന്
Kerala
• 17 hours ago
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി
Kerala
• 16 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍
Kerala
• 16 hours ago
ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്
International
• 16 hours ago