
ട്രംപ് ഇന്ന് സഊദിയില്‍, സ്വീകരിക്കാനൊരുങ്ങി റിയാദ് കൊട്ടാരം; ഗസ്സ വിഷയത്തില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകും

റിയാദ്: ഗസ്സയിലെ അടിയന്തര നയതന്ത്രവും വമ്പന്‍ ബിസിനസ് കരാറുകളും ഉള്‍പ്പെടെയുള്ള പ്രഖ്യാപനത്തിവ് വഴിയൊരുക്കുന്ന ചരിത്രപരമായ ഗള്‍ഫ് പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. ഗസ്സ, ഉക്രൈന്‍, വ്യാപാരയുദ്ധം എന്നിവയാണ് പ്രധാന വിഷയങ്ങള്‍. ഗസ്സാ വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്ന വിധത്തില്‍ ട്രംപ് വിമാനത്തില്‍ കയറും മുമ്പ് തന്നെ ഏക യു.എസ് ബന്ദി എഡന്‍ അലക്‌സാണ്ടറെ ഹമാസ് ഇന്നലെ മോചിപ്പിച്ചിരുന്നു. സഊദിക്ക് പുറമെ ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയും സന്ദര്‍ശിക്കും. കൂടാതെ ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് തുര്‍ക്കിയില്‍ ഹൃസ്വ സന്ദര്‍ശനത്തിനും സാധ്യതയുണ്ട്.
ഗസ വിഷയത്തിലും യമനിലെ ഹൂത്തികള്‍ക്കെതിരായ ആക്രമണങ്ങളിലും ഇറാന്റെ ആണവ പദ്ധതി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടുതല്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെ ഗസ്സയിലേക്ക് പോകുന്ന എല്ലാ സഹായങ്ങളും ഇസ്രായേല്‍ 70 ദിവസമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി യു.എസിന് അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ മധ്യസ്ഥര്‍ മുഖേന ഹമാസ് യുഎസുമായി നേരിട്ട് ചര്‍ച്ചനടത്തിയാണ് വെടിനിര്‍ത്തലുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ ഉപാധിയായി ഹമാസിനെ നിരായുധീകരിക്കണമെന്ന ഇസ്രായേല്‍ വ്യവസ്ഥ നേരത്തെ യു.എസ് തള്ളിയത് നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ്.
ഫലസ്തീന്‍ വിഷയത്തിലുള്ള നിലപാടില്‍ മാറ്റംവരുത്തുകയാണെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. ഇതുവരെ ഇസ്‌റാഈലിനൊപ്പം നിലകൊള്ളുകയും ഗസ്സയില്‍ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ നല്‍കിവരികയുംചെയ്ത യു.എസ്, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നാണ് സൂചനനല്‍കിയത്. ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ട്രംപ് ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള യു.എസിന്റെ ഔദ്യോഗിക അംഗീകാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട്‌ചെയ്തു.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നീക്കത്തിന് ട്രംപിന്റെ അംഗീകാരം നേടിയെടുക്കാന്‍ സഊദി ആഗ്രഹിക്കുന്നുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ യു.എസ് ഇസ്‌റാഈലിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മേഖലയെ സാധാരണനിലയിലേക്ക് എത്തിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങളും തകൃതിയാണ്.
ട്രംപിന്റെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍വന്ന അബ്രഹാം കരാറിന്റെ ഭാഗമായി യു.എ.ഇ, ബഹ്‌റൈന്‍, സുദാന്‍, മൊറോക്കോ ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലിനെ അംഗീകരിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രൂപംകൊള്ളുന്നതുവരെ ഇസ്‌റാഈലിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് സഊദി സ്വീകരിച്ചത്. ഫലസ്തീനികളെ കൂട്ടമായി ഒഴിപ്പിച്ച് ഗസ്സ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന ട്രംപിന്റെ ഭീഷണിനിലവിലുണ്ട്. ഇതിനെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ ഭാഷയിലാണ് തള്ളിയത്. സ്വതന്ത്രഫലസ്തീന്‍ രൂപീകരിക്കാതെ ഇസ്‌റാഈലുമായി സാധാരണ ബന്ധം സാധ്യമല്ലെന്ന് ഇതിനോട് സഊദി പ്രതികരിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയെന്ന് കിരീടാവകാശി പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഈ ശക്തമായ നിലപാട് ട്രംപിന് ബോധ്യപ്പെട്ടെന്നാണ് വൃത്തങ്ങള്‍ പറഞ്ഞത്. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് യു.എസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞദിവസം അറിയിച്ചു.
ഇതോടൊപ്പം നിക്ഷേപം, വ്യാപാരം, സാങ്കേതിക ഇടപാടുകള്‍ എന്നിവയും ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ട്രംപ് ഉറപ്പാക്കും. റിയാദിലേക്ക് പ്രത്യേക വിമാനത്തില്‍ ട്രംപ് ഇന്ന് പുറപ്പെടും. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ട്രംപിന്റെ വരവിനോടനുബന്ധിച്ച് ആഡംബരപൂര്‍ണ്ണമായ ചടങ്ങുകളാണ് റിയാദിലെ കൊട്ടാരത്തില്‍ ഒരുക്കുക. യു.എസ് പ്രസിഡന്റ് പോലുള്ള അത്യുന്നതപദവിയിലുള്ള വ്യക്തിക്ക് യോജിച്ച സ്വീകരണം ഒരുക്കാന്‍ കൊട്ടാരം ഒരുങ്ങിയതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. 2017ല്‍ യു.എസ് പ്രസിഡന്റായിരുന്നപ്പോഴും ട്രംപിന്റെ ആദ്യ സന്ദര്‍ശനം സഊദി ആയിരുന്നു.
സഊദി, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അറബ് ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. ഗസ്സ, ഉക്രൈന്‍, ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യാന്തരവിഷയങ്ങളില്‍ മധ്യസ്ഥ്യരാകുന്നത് ജി.സി.സി രാജ്യങ്ങളാണ്. ഇതോടൊപ്പം ഫലസ്തീന്‍ അതോരിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ലബനീസ് പ്രധാനമന്ത്രി ജോസഫ് ഔന്‍, സിറിയന്‍ ഭരണാധികാരി അഹമ്മദ് അല്‍ ഷറഅ് (ജുലാനി) എന്നിവരെയും റിയാദില്‍വച്ച് ട്രംപ് കാണും. ഫലസ്തീനെ അംഗീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവുമായി സഊദിയിലെ അബ്ബാസിന്റെ സാന്നിധ്യത്തെ കൂട്ടിവായിക്കുന്നുണ്ട്.
Trump heads for Saudi Arabia on major Middle East tour
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• 2 days ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• 2 days ago
കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ
Cricket
• 2 days ago
ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ
International
• 2 days ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• 2 days ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 2 days ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• 2 days ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• 2 days ago
ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• 2 days ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• 2 days ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• 2 days ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 2 days ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 2 days ago
ഇസ്റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 2 days ago
രോഹിത്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 2 days ago
'ഇറാന്‍ മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• 2 days ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 2 days ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• 2 days ago