HOME
DETAILS

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

  
May 13 2025 | 02:05 AM

Will bring youth into leadership Congress ready to dismantle from the grassroots

തിരുവനന്തപുരം: ഒമ്പതുവർഷമായി ഭരണത്തിന് പുറത്തുനിൽക്കുന്ന കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള വലിയ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് പുതുനേതൃത്വം. ഇന്നലെ സണ്ണി ജോസഫും സംഘവും അധികാരമേറ്റതിനുപിന്നാലെ ചേർന്ന ആദ്യ യോഗത്തിൽ നേതൃനിരകളിൽ താഴേത്തട്ട് മുതൽ വൻ അഴിച്ചുപണി നടത്താൻ തീരുമാനിച്ചു.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിന്നുംജയം ലക്ഷ്യംവയ്ക്കുന്ന പുതുനേതൃത്വം യുവതീ, യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവന്ന് ഇടതു സർക്കാരിനെ താഴെയിറക്കാനുള്ള വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള  തയാറെടുപ്പിലാണ്.  ഈ മാസം തന്നെ വൻ അഴിച്ചുപണി നടത്താനാണ് തീരുമാനം. പ്രാദേശികതലം മുതൽ സംസ്ഥാനതലം വരെ കോൺഗ്രസിനെ ഇനി യുവമുഖങ്ങൾ നയിക്കും.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും പുതിയ നേതൃത്വം വരും. കെ.പി.സി.സി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ അടക്കമുള്ളവരെ ഗ്രൂപ്പ് നോക്കാതെ ഉടൻ തീരുമാനിക്കും. 

ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെയും മാറ്റും. യുവനിരക്കായിരിക്കും മുഖ്യ പരിഗണന. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനസ്വാധീനമുള്ള യുവതീ, യുവാക്കളെ ഇറക്കി വാർഡുകൾ പിടിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കാമെന്ന് പുതിയ നേതൃത്വം വിലയിരുത്തുന്നു. 

പ്രദേശികമായി ബി.ജെ.പിയുടെ വളർച്ച തടയുക, ജനദ്രോഹ പിണറായി ഭരണം അവസാനിപ്പിക്കുക എന്നീ ലക്ഷ്യംവച്ചായിരിക്കും സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം പോരാടാൻ പോകുന്നത്. 
തൊഴിലാളിവർഗ പാർട്ടി പിണറായിയെന്ന എകാധിപതിയുടെ കാൽക്കീഴിൽ അടിയറവ് പറഞ്ഞുവെന്ന് വിലയിരുത്തലുള്ള സി.പി.എം അനുഭാവികൾ കോൺഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് പുതുനേതൃത്വം. അതിനായി പ്രാദേശികതലം മുതൽ സംഘടനാസംവിധാനം ശക്തമാക്കും. തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച് തയാറാക്കിയ പദ്ധതിരേഖ നടപ്പാക്കാൻ സംസ്ഥാന, ജില്ല, ബ്ലോക്കുതലങ്ങളിൽ പ്രത്യേകം ചുമതലക്കാരെ നിശ്ചയിക്കും. 

സമൂഹമാധ്യമ ഇടപെടൽ ശക്തമാക്കും. പ്രാദേശിക പ്രശ്‌നങ്ങൾ അറിഞ്ഞ് ജനങ്ങൾക്കൊപ്പം നിൽക്കുക, സർക്കാരിന്റെ ജനദ്രോഹ നടപടികൾ ജനങ്ങളിലെത്തിക്കുക എന്നിവയാണ് പ്രധാനമായും നേതൃത്വത്തിന്റെ ആദ്യ അജൻഡ. സർക്കാരിന്റെ ഓരോ നടപടിയും എണ്ണിപ്പറഞ്ഞ് ജനങ്ങളുടെ മനസിലെത്തിക്കും. സമരമുറകളും അടിത്തട്ട് പ്രവർത്തനവും കോൺഗ്രസിന്റെ വൻ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് പുതിയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

Will bring youth into leadership Congress ready to dismantle from the grassroots



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  a day ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  a day ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  a day ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  a day ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  a day ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  a day ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  a day ago