HOME
DETAILS

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

  
Web Desk
May 13 2025 | 03:05 AM

Drone Alert Near Border Forces Air India IndiGo to Cancel Flights to Seven Cities

  ശ്രീനഗര്‍: അതിര്‍ത്തി മേഖലകളില്‍ വീണ്ടും പാക് ഡ്രോണുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏഴോളം നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. 

ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയിരിക്കുന്നത്.

'ഏറ്റവും പുതിയ സംഭവവികാസങ്ങളും നിങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത്, മെയ് 13 ചൊവ്വാഴ്ച ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരിക്കുന്നു. ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, വിവിവരങ്ങള്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും' എയര്‍ ഇന്ത്യ ഔദ്യോഗിക എക്‌സ പേജില്‍ കുറിച്ചു. 

'ഇത് നിങ്ങളുടെ യാത്രാ പദ്ധതികളെ എങ്ങനെ തടസ്സപ്പെടുത്തിയേക്കാമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, അതുണ്ടാക്കുന്ന അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങളുടെ ടീമുകള്‍ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടുതല്‍ അപ്ഡേറ്റുകള്‍ നിങ്ങളെ ഉടനടി അറിയിക്കുന്നതായിരിക്കും'- ഇന്‍ഡിഗോ പുറത്തു വിട്ട സന്ദേശം ഇതാണ്.

ഡ്രോണ്‍ കണ്ടെത്തിയ സാംബയില്‍ ഉള്‍പ്പെടെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വെടിനിര്‍ത്തല്‍ തുടരാന്‍ ഇന്ത്യ-പാക് സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ കുറയ്ക്കുന്നതിലും ധാരണയായതായാണ് സൂചന. 

ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുവെന്ന് സൈന്യം അറിയിക്കുന്നു. ജമ്മുവിലുള്‍പ്പെടെ ഇന്നലെ വന്നത് നിരീക്ഷണ ഡ്രോണുകളാണെന്നും മറ്റുസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സേന വ്യക്തമാക്കി.

 

Amid reports of suspected drone activity near border areas like Samba, Air India and IndiGo have cancelled multiple flights to cities including Jammu, Leh, Amritsar, and Chandigarh on May 13. Authorities cite passenger safety as the priority.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  8 days ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  8 days ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  8 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  8 days ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  8 days ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  8 days ago
No Image

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി

Kerala
  •  8 days ago
No Image

നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

Kerala
  •  8 days ago
No Image

കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി

Kerala
  •  8 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ

Kerala
  •  8 days ago