സംസ്ഥാനത്തെ മികച്ച അധ്യാപക അവാര്‍ഡ് പി.എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ക്ക്
വാടാനപ്പള്ളി: ചരിത്രത്തിലാധ്യമായി വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തുടര്‍ച്ചയായി രണ്ട് തവണ നൂറു ശതമാനം വിജയം നേടിക്കൊടുത്ത പ്രാധാനധ്യാപകനായ പി.എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ക്ക് സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലക്ക് ലഭിച്ച ഏക അവാര്‍ഡാണ്.
2014 പി.എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സ്‌കൂളിലെ പ്രാധാന അധ്യാപകനായതിനു ശേഷം മാഷുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളുടെ പഠനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സ്‌കൂളിലെ അധ്യാപരെയും രക്ഷിതാക്കളെയു പൂര്‍വ്വ വിദ്യാര്‍ഥികളെയും സംഘടിപ്പിക്കുകയും പി.ടി.എ കമ്മിറ്റി രൂപീകരിച്ചു.
ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ വിദ്യാര്‍ഥികളുടെ പഠനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വിദ്യാര്‍ഥികള്‍ക്ക് രാത്രികാല ക്ലാസുകളും ഭക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. എന്നിട്ടും പഠനത്തില്‍ പിന്നോക്കം നികുന്ന കുട്ടികള്‍ക്ക് മാഷുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസുകളും നല്‍കി.
കഴിഞ്ഞ വര്‍ഷം ജില്ലാ പി.ടി.എ കമ്മിറ്റി ജില്ലയിലെ മികച്ച അധ്യാപകനായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികളെയും കൊണ്ട് മാഷുടെ സ്വന്തം ചിലവില്‍ വിദ്യാര്‍ഥികളെ മലമ്പുഴയിലേക്ക് വിനോദയാത്രക്ക് കൊണ്ടുപോയി. ഇത്തവണ സ്‌കൂളിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് റെയ്ന്‍ കോട്ടും നല്‍കിയിരുന്നു.
നാടകം, ടെലിഫിലിം അഭിനേതാവും കഥ എഴുത്തുകാരനും കൂടിയാണ് അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍. കടല്‍ കഴിവുകള്‍ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ ഇദ്ദേഹം. വേലൂപ്പാടം പരേതനായ പുന്നേയില്‍ അഹമ്മദിന്റെയും, കദീജയുടെയും മകനാണ്. ഇപ്പോള്‍ മണത്തലയില്‍ താമസിച്ചു വരുന്നു. ഭാര്യ: സബിത (ചാവക്കാട് കടപ്പുറം ഹൈസ്‌കൂള്‍ അധ്യാപിക), മക്കള്‍: മുഹമ്മദ് സിമ്‌ന (എന്‍ജിനീയറിംഗ് വിദ്യാര്‍ഥി), ഷാന (ബിരുധ വിദ്യാര്‍ഥി), ഹന്ന (വിദ്യാര്‍ഥി). ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങില്‍ വിദ്യാഭ്യാസ മന്ത്രി അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."