HOME
DETAILS

ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം

  
May 13 2025 | 11:05 AM

UAE Launches 180-Day Multiple-Entry Visa for Blue Residency Applicants Eligibility Application and Everything You Need to Know

ദുബൈ: ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്കായി 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ. രാജ്യത്തിനു പുറത്തുനിന്നുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് പ്രവേശന തീയതി മുതല്‍ 180 ദിവസം ദൈര്‍ഘ്യമുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അനുമതി നല്‍കിത്തുടങ്ങി. 

പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ അസാധാരണമായ സംഭാവനകളും നല്‍കിയ വ്യക്തികള്‍ക്കായി അവതരിപ്പിച്ച ഒരു ദീര്‍ഘകാല റെസിഡന്‍സി (10 വര്‍ഷം) ആണ് ബ്ലൂ റെസിഡന്‍സി വിസ.

ബ്ലൂ റെസിഡന്‍സി വിസക്കുള്ള യോഗ്യത?

  • പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയോ അസാധാരണമായ ശ്രമങ്ങള്‍ നടത്തുകയോ പ്രകടമായ പോസിറ്റീവ് സ്വാധീനംകൊണ്ടുവരാന്‍ കഴിഞ്ഞവരോ ആയ വ്യക്തികള്‍.
  • പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ വലിയ നേട്ടങ്ങളും സ്വാധീനവുമുള്ള വ്യക്തികള്‍. ഇവര്‍ യുഎഇ ശാസ്ത്രജ്ഞരുടെ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നാമനിര്‍ദ്ദേശം ചെയ്യപ്പെടണം.
  • പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും നിക്ഷേപം നടത്തിയവരും.
  • യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ പരിസ്ഥിതി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍.

 

അപേക്ഷിക്കേണ്ട വിധം?

  • സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്‌ഫോമിലും മൊബൈല്‍ ആപ്ലിക്കേഷനിലും (UAEICP) അപേക്ഷകര്‍ പിന്തുടരേണ്ട ഘട്ടങ്ങള്‍ അതോറിറ്റി വിശദീകരിച്ചിട്ടുണ്ട്:
  • ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുകയും ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
  • ഫീസ് അടയ്ക്കുക
  • അപേക്ഷ സമര്‍പ്പിക്കുക
  • അപേക്ഷ സമര്‍പ്പിച്ചു എന്ന് സ്ഥിരീകരിക്കുക.

ആവശ്യമായ രേഖകള്‍:

  • അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്. 
  • ലേറ്റസ്റ്റായി എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • ബ്ലൂ റെസിഡന്‍സി  യോഗ്യത പരിശോധിക്കുന്നതിനുള്ള രേഖകള്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വെച്ചാണ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ഐസിപി, യുഎഇയിലെ ബ്ലൂ റെസിഡന്‍സി സിസ്റ്റത്തിന്റെ ആദ്യ ഘട്ടത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

The UAE has introduced a 180-day multiple-entry visa for Blue Residency applicants. Learn about eligibility, the application process, benefits, and how to apply for this new visa.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  5 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  5 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  5 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  5 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  5 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  5 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  5 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  5 days ago