HOME
DETAILS

വിലക്കയറ്റത്തില്‍ ആശ്വാസമായി ഓണം ബക്രീദ് ചന്തകള്‍ക്ക് തുടക്കം

  
backup
September 04 2016 | 21:09 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be


വടക്കാഞ്ചേരി: ഓണവും, ബക്രീദും ആഹ്ലാദകരമാക്കാന്‍ വിപണിയില്‍ വിലക്കുറവിന്റെ മഹാമേളയുമായി വടക്കാഞ്ചേരിയില്‍ ഓണം ബക്രീദ് ചന്തകള്‍ക്ക് തുടക്കമായി. ബ്ലോക്ക് വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകള്‍ വടക്കാഞ്ചേരിയിലും തെക്കുംകരയിലും വേലൂരിലും, മുണ്ടത്തിക്കോടും പ്രവര്‍ത്തനമാരംഭിച്ചു.
വടക്കാഞ്ചേരി ഹെഡ് ഓഫിസിനോട് ചേര്‍ന്ന് ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. സി.എ ശങ്കരന്‍ കുട്ടി അധ്യക്ഷനായി. കൗണ്‍സിലര്‍ പ്രസീത സുകുമാരന്‍ ആദ്യ വില്‍പന നടത്തി. സപ്ലൈകോയുടെ ചന്ത ഇന്ന് രാവിലെ 10.30 ന് അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇത്തവണ പാലസ് റോഡിലെ ആര്യാസ് ടവറിലാണ് ചന്ത പ്രവര്‍ത്തിക്കുക. നിത്യോപയോഗ സാധനങ്ങളും, ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി ഉല്‍പന്നങ്ങളും ചന്തയില്‍ നിന്ന് ലഭിക്കും. ഈ മാസം 13 വരെ ചന്ത നീണ്ടുനില്‍ക്കും.
പഞ്ചസാര 22, പരിപ്പ്  65, പയര്‍ 45, കടല 43, ഉഴുന്ന് 66, ചെറുപയര്‍ 74, മുളക് 75, മല്ലി 92, കുറുവ അരി 25, പച്ചരി 24, ലിറ്റര്‍ വെളിച്ചെണ്ണ 90, അര ലിറ്റര്‍ 46 എന്നിങ്ങനെയാണ് വില.
കുന്നുംകുളത്തും, ചേലക്കരയിലും വെള്ളിയാഴ്ച മുതലാണ് ഓണം ബക്രീദ് ചന്തകള്‍. കുന്നുംകുളത്ത് രാവിലെ 10.30 ന് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ സഹകരണ മന്ത്രി എ.സി മൊയ്തീനും ചേലക്കരയിലെ ചന്ത യു.ആര്‍ പ്രദീപ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. ചേലക്കരയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ചന്ത പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ ഫെഡിന്റേയും, ഹോര്‍ട്ടി കോര്‍പ്പിന്റേയും സഹകരണത്തോടെ വടക്കാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തുന്ന താലൂക്ക് തല ഓണചന്ത ഓട്ടുപാറ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും.
രാവിലെ ഒമ്പതിന് പി.കെ ബിജു  എം.പി ഉദ്ഘാടനം ചെയ്യും. സബ്‌സിഡി നിരക്കില്‍ പതിനൊന്ന് പലവ്യഞ്ജനങ്ങള്‍ പ്രതിദിനം നൂറ് പേര്‍ക്കാണ് വിതരണം ചെയ്യുക. ആദ്യമെത്തുന്നവര്‍ക്കാണ് ടോക്കണ്‍ ലഭിക്കുകയെന്ന് ബാങ്ക് പ്രസിഡന്റ് എന്‍.ടി ബേബി, കെ.പി മദനന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago