HOME
DETAILS

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

  
May 13 2025 | 17:05 PM

After Operation Sindoor Indians Begin Boycott of Turkey and Azerbaijan Over Pro-Pakistan Stance

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂർ രാജ്യാന്തര തലത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പാകിസ്ഥാനോടൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ വ്യാപകമായി ബഹിഷ്‌കരിക്കാൻ തുടങ്ങി.

സാമൂഹ്യമാധ്യമങ്ങളിൽ '#BoycottTurkey', '#BoycottAzerbaijan' തുടങ്ങിയ ഹാഷ്‌ടാഗുകൾ വലിയ പിന്തുണയോടെയാണ് പ്രചാരത്തിൽ വന്നത്. പ്രശസ്ത വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഈ ബഹിഷ്കരണത്തിന് പിന്തുണ നൽകി രംഗത്തെത്തി.

തുർക്കി പാകിസ്ഥാനെ പിന്തുണച്ചതും, പാകിസ്ഥാൻ സൈന്യത്തിന് തുര്‍ക്കിഷ് സോംഗർ ഡ്രോണുകൾ നൽകി ഇന്ത്യയുടെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെ തുര്‍ക്കി ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് തുര്‍ക്കി ആപ്പിളുകൾ, ഇന്ത്യൻ വിപണിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി.

പൂനയിലെ ചില ആപ്പിൾ വ്യാപാരികൾ വ്യക്തമാക്കിയ നിലപാട് ഇതാണ്, "തുര്‍ക്കിയിൽ നിന്ന് ആപ്പിള്‍ വാങ്ങുന്നത് നിർത്തിയിരിക്കുകയാണ്, പകരം ഇന്ത്യയിലെ ഹിമാചലിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളെ പിന്തുണയ്ക്കുകയാണ്."

തുര്‍ക്കിയിലേക്കുള്ള ടൂറിസം, വിമാനസേവനങ്ങൾ, തുടങ്ങിയവയും ഇന്ത്യക്കാർ ഒഴിവാക്കുകയാണ്. ഗോവയിലെ ചില റിസോർട്ടുകൾ തുർക്കി പൗരന്മാർക്ക് താമസ സൗകര്യം നൽകുന്നതിൽ നിന്നും പിന്മാറിയതായി റിപ്പോർട്ടുകളുണ്ട്. ചിലർ തുർക്കിയെക്കാൾ ഗ്രീസിനെ മികച്ച യാത്രാ ലക്ഷ്യമായി തിരഞ്ഞെടുത്തിട്ടുണ്ട്.

അസർബൈജാനും പാകിസ്ഥാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനെ തുടർന്ന്, ഇന്ത്യക്കാർ അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും ഉപേക്ഷിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.

വ്യാപാരിയായ ഹർഷ് ഗോയങ്ക എക്സിൽ  അഭിപ്രായപ്പെട്ടു:
"കഴിഞ്ഞ വർഷം തുര്‍ക്കിയിലും അസർബൈജാനിലുമുള്ള ടൂറിസത്തിലൂടെ ഇന്ത്യക്കാർ 4,000 കോടിയിലധികം രൂപ ചെലവഴിച്ചു. എന്നാൽ ഇപ്പോൾ അവർ ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളായി മാറിയിരിക്കുന്നു. ദയവായി ഈ രാജ്യങ്ങൾ ഒഴിവാക്കൂ. ഇന്ത്യയിലും ലോകത്തും അതിലേറെ മനോഹരമായ യാത്രാകേന്ദ്രങ്ങളുണ്ട്."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ

International
  •  2 days ago
No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  2 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  2 days ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  2 days ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  2 days ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  2 days ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  2 days ago
No Image

മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം 

Kerala
  •  2 days ago