HOME
DETAILS

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

  
Web Desk
May 14 2025 | 01:05 AM

Israeli Forces Kill One Woman Every Hour in Gaza Says Euro-Med Human Rights Monitor

ജനീവ: ഗസ്സയില്‍ ഓരോ മണിക്കൂറിലും ഒരു ഫലസ്തീന്‍ വനിതയെ അധിനിവേശകരായ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇസ്‌റാഈലിന്റെ ക്രൂരത വെളിപ്പെടുത്തുന്നത്.

2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തുന്ന ബോംബാക്രമണത്തിലൂടെ പ്രതിദിനം ശരാശരി 21.3 ഫലസ്തീന്‍ സ്ത്രീകളെ, അതായത് മണിക്കൂറില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയിട്ടുണ്ട്. ഉപരോധവും പട്ടിണിയും മൂലവും വൈദ്യസഹായം ലഭിക്കാതെയും മരിച്ചവര്‍ക്ക് പുറമെയാണിതെന്ന് ജനീവ ആസ്ഥാനമായുള്ള സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗസ്സയില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഫലസ്തീന്‍ സ്ത്രീകളെ, പ്രത്യേകിച്ച് അമ്മമാരെ ലക്ഷ്യംവച്ചുള്ള കൂട്ടക്കൊലകളാണ് ആസൂത്രിതമായി നടത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

'കൊല്ലപ്പെട്ട സ്ത്രീകളില്‍ ഭൂരിഭാഗവും പ്രസവപ്രായത്തിലുള്ളവരാണ്. വീടുകളിലും അഭയാര്‍ഥി ക്യാംപുകളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലും നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരാണ് മിക്കവരും. സുരക്ഷ തേടി പലായനം ചെയ്യുമ്പോഴാണ് ചിലര്‍ കൊല്ലപ്പെട്ടത്. കുട്ടികളെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടികളോടൊപ്പം കൊല്ലപ്പെട്ടവരുമുണ്ട് ഗസ്സയില്‍ പ്രവര്‍ത്തിച്ച ഫീല്‍ഡ് ടീമിനെ ഉദ്ധരിച്ച് യൂറോമെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസ്സയില്‍ ഇതിനകം 7,920 അമ്മമാര്‍ ഉള്‍പ്പെടെ 12,400 ഫലസ്തീന്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക രേഖകള്‍ സ്ഥിരീകരിക്കുന്നുണ്ട്. ബോംബാക്രമണം മൂലം അമ്മമാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ വലിയ തോതില്‍ കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. പോഷകാഹാരക്കുറവ് മൂലം ഗസ്സയിലെ 60,000 ഗര്‍ഭിണികള്‍ നിലവില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. 
അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യാ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്ന നടപടികളാണ് ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ നടത്തുന്നതെന്നും യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍ വ്യക്തമാക്കുന്നു.

According to Euro-Med Human Rights Monitor, Israeli military actions in Gaza have resulted in the death of one woman every hour. The report raises global concern over humanitarian violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  3 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  3 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  3 days ago
No Image

ഇറാനിൽ ഇസ്റഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  3 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്നു: നിരവധി പേർ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേഴ്‌സും മൂന്നാമത്; ഇത്തിഹാദ് അഞ്ചാം സ്ഥാനത്ത്

uae
  •  3 days ago
No Image

കനത്ത മഴ; തൃശൂർ, കാസർകോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(16-6-2025) അവധി

Kerala
  •  3 days ago