
'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍

കൊല്ലം: തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍ആര്‍ മധു. ആക്രാന്തം മൂത്ത് ഷവര്‍മ കഴിച്ച് മരിക്കുന്നത് ഹിന്ദുവാണെന്നും വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്രത്തിലെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഷവര്‍മ കഴിച്ച് മരിക്കുന്നവരില്‍ മുഹമ്മദോ ആയിശയോ തോമസോ ഇല്ലെന്നും മരിക്കുന്നവരെല്ലാം ഹിന്ദുവെന്നാണെന്നുമായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
മധുവിന്റെ വാക്കുകള്‍: 'ഭക്ഷണത്തില്‍ തൃപ്തി തോന്നണമെന്നുണ്ടെങ്കില്‍ ഇന്ന് അറേബ്യന്‍ ഫുഡ് കഴിക്കണം. ഇന്ന് ഡിന്നറിന്റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്? ആ ഭക്ഷണ ഇനങ്ങളുടെ പേരുകള്‍ ഇവിടെ ഓര്‍ത്തെടുക്കാന്‍പോലും ആകില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ നമ്മള് ശ്രദ്ധിക്കണം. കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണമായ ഗന്ധം നമ്മുടെ നാസാദ്വാരങ്ങളില്‍ തുളച്ചു കടന്നുപോകുന്നു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തിലൂടെ നടക്കുന്നതു പോലെ അനുഭവപ്പെടുന്നു. കഴിക്കുന്നത് 'ശവ' വര്‍മയാണ്'. അതായത് നമ്മള് ഭക്ഷിക്കുന്നത് കഴിക്കുന്നത് 'ശവമാണ്'. 'ശവവര്‍മ' കഴിച്ച് കേരളത്തില്‍ അനേകം പേരാണ് മരിച്ചത്. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിഷയും ഇല്ല, ഒരു തോമസും ഇല്ലെന്ന് നിങ്ങള്‍ ഓര്‍ക്കണം. പക്ഷേ അതില്‍ വര്‍മയുണ്ട്. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇതിന് ശവര്‍മ എന്ന പേര് വന്നത്. കൊതി മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവാണെന്ന് നിങ്ങള്‍ ഓര്‍ക്കണം.'- മധു പറഞ്ഞു.
ഇതേ പരിപാടിയില്‍ തന്നെയാണ് വേടനെതിരേയും മധു പ്രസംഗിച്ചത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്സര്മാരുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വേടന് വിഷയത്തിലെ മധുവിന്റെ വാക്കുകള്‍: 'വേടനോട് എനിക്ക് വ്യക്തിപരമായ വിരോധമില്ല. എന്നാല്‍ വേടന്റെ പാട്ട് ജാതി ഭീകരവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന, വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാ ആഭാസമായി മാറുകയാണ്. വേടനെന്ന കലാകാരന് പിന്നില്‍ ശക്തമായ സ്പോണ്‍സര്‍മാര്‍ ഉണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ അത് ഭാരതം വിഘടിക്കുന്നത് സ്വപ്നം കണ്ട് കഴിയുന്ന ശക്തികള്‍ ആണെന്നത് കൃത്യമാണ്..'- മധു പറഞ്ഞു.
കേസരി പത്രാധിപരുടെ പ്രസംഗം വിവാദമായിട്ടുണ്ട്. പ്രസംഗത്തിനെതിരേ നിരവധി പേരാണ് രംഗത്തുവന്നത്.
Kesari chief editor NR Madhu come out with extreme communalism and hatred
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്റാഈല്‍
International
• 21 hours ago
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു
Kerala
• 21 hours ago
കോഹ്ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ
Cricket
• 21 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത
Kerala
• 21 hours ago
കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്
Kerala
• 21 hours ago
ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു
uae
• a day ago
മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ്
Weather
• a day ago
13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ
Cricket
• a day ago
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി
Kerala
• a day ago
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ
uae
• a day ago
നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി
National
• a day ago
തെഹ്റാന് ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ്
International
• a day ago
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ
Kerala
• a day ago
യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു
uae
• a day ago
സ്പെയ്നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ
Football
• a day ago
100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ
uae
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
National
• a day ago
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം
Kerala
• a day ago.jpeg?w=200&q=75)
ഇറാനിലും ഇസ്റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ
National
• a day ago
ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ
Cricket
• a day ago
ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്റാഈല്‍
International
• a day ago