HOME
DETAILS

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

  
May 14 2025 | 01:05 AM

43 Rohingyas Allegedly Forced into Sea by Central Government Supreme Court Petition Filed

ന്യൂഡല്‍ഹി: കുട്ടികളും രോഗികളും സ്ത്രീകളും അടങ്ങുന്ന 43 റോഹിംഗ്യന്‍ അഭയാര്‍ഥികളെ കേന്ദ്ര സര്‍ക്കാര്‍ കടലിലേക്ക് ബലമായി തള്ളിവിട്ടെന്നാരോപിച്ച് സുപ്രിംകോടതിയില്‍ ഹരജി. കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, കാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ളവരെ മ്യാന്‍മറിലേക്ക് നാടുകടത്താന്‍ കടലില്‍ തള്ളിവിടുകയായിരുന്നുവെന്നാരോപിച്ചാണ് ഹരജി. കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഹൈക്കമ്മിഷന്‍ കാര്‍ഡുകളുള്ള അഭയാര്‍ഥികളെ മെയ് 7ന് വൈകി പൊലിസ് അറസ്റ്റ് ചെയ്ത് നാടുകടത്തുകയായിരുന്നെന്ന് റോഹിംഗ്യകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബെഞ്ചിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവുകളൊന്നും കോടതി പുറപ്പെടുവിച്ചിരുന്നില്ല. ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നതിന്റെ മറവില്‍ ഡല്‍ഹി പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പോര്‍ട്ട് ബ്ലെയറിലേക്ക് കൊണ്ടുപോയി അവിടെവച്ച് കൈകളും കണ്ണുകളും കെട്ടി നാവിക കപ്പലുകളില്‍ ബലമായി കയറ്റുകയായിരുന്നെന്നും ഡല്‍ഹിയിലെ രണ്ട് അഭയാര്‍ഥികള്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ആരോപിച്ചു.

യാത്രയിലുടനീളം അവരുടെ കണ്ണും കൈകളും കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര കടലതിര്‍ത്തിയിലേക്ക് തള്ളിയെന്നും ഹരജിയിലുണ്ട്. അവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തിയ ഉദ്യോഗസ്ഥരോട് ജീവന് ഭീഷണിയുള്ളതിനാല്‍ മ്യാന്‍മറിലേക്ക് നാടുകടത്തരുതെന്നും പകരം ഇന്തോനേഷ്യയില്‍ വിടണമെന്നും അപേക്ഷിച്ചിരുന്നു. എന്നാല്‍, അധികാരികള്‍ അവരെ വഞ്ചിച്ച് ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകാന്‍ ആരെങ്കിലും എത്തുമെന്ന വ്യാജ ഉറപ്പില്‍ അന്താരാഷ്ട്ര ജലാശയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിച്ച് അടുത്തുള്ള ഒരു തീരത്തേക്ക് നീന്താന്‍ നിര്‍ബന്ധിതരാക്കിയെന്നും പിന്നീട് അവര്‍ മ്യാന്‍മറിലാണ് എത്തിയതെന്നും ഹരജിയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  3 days ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  3 days ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  3 days ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  3 days ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  3 days ago
No Image

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ

International
  •  3 days ago
No Image

1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്‌സ്വാൾ സംഖ്യം

Cricket
  •  3 days ago
No Image

മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചു;  സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!

Football
  •  3 days ago
No Image

ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും

International
  •  3 days ago