സൗഹൃദ കൂട്ടായ്മയുടെ ഓണാഘോഷം
കുന്നംകുളം: പൊലിസ്, പ്രസ് ക്ലബ്ബ്, നഗരസഭ. ചേംബര്‍ യൂത്ത് വിങ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൗഹൃദ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9, 10, 11 തിയ്യതികളിലായി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 9 ന് സൗഹൃദാഘോഷങ്ങള്‍ക്ക് തുടക്കമിടും. വ്യാപാര ഭവനില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. ഓണത്തിന്റെ വരവറിയിച്ച് രാവിലെ തന്നെ നഗരത്തിലും ഗ്രാമങ്ങളിലും ചാക്യാരെത്തും.
ഉച്ചക്ക് 2 നാണ് ഘോഷയാത്ര. പുലിക്കളിയും നാടന്‍കലാ രൂപങ്ങളും തെയ്യവും, ആനയും മുത്തുകുടയും, പ്ലോട്ടുകളുമൊക്കെയായി നഗരത്തെ ഇളക്കിമറിച്ചെത്തുന്ന യാത്ര ജവഹര്‍ സ്‌ക്വയറിലെത്തിയ ശേഷം സൗഹൃദ വടംവലി മത്സരം ആരംഭിക്കും.
കൗണ്‍സിലര്‍മാര്‍, പൊലിസ്, മാധ്യമ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, തുടങ്ങി വനിതകളും, പുരുഷന്‍മാരും വെവ്വേറെയായി നടക്കുന്ന വടംവലി മത്സരത്തില്‍ 20 ടീമുകള്‍ പങ്കെടുക്കും. വൈകീട്ട് സംസ്ഥാന തലത്തില്‍ പ്രൊഫഷണല്‍ വടംവലി മത്സരം ഉണ്ടാകും. 10 ന് രാവിലെ 9 മണി മുതല്‍ ചേംബര്‍ ടവറില്‍ പൂക്കള മത്സരം നടക്കും.
11 ന് മെഗാസ്റ്റേജ് ഷോയും അരങ്ങേറും, പൂക്കളം, വടംവലി, മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ സംഘാടകരുമായി ബന്ധപെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
സൗഹൃദ കൂട്ടായ്മ സംഘാടകസമിതി ഭാരവാഹികളായ കുന്നംകുളം സി.ഐ രാജേഷ്.കെ.മേനോന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഉമ്മര്‍ കരിക്കാട്, സെക്രട്ടറി ജോസ് മാളിയേക്കല്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പി.ജി ജയപ്രകാശ്, ചേംബര്‍ യൂത്ത് വിങ് പ്രസിഡന്റ് സിജോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."