HOME
DETAILS

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു

  
Web Desk
May 14 2025 | 05:05 AM

Former Uruguayan President Jos Mujica Known as Worlds Poorest President Passes AwaySEO Tags

ഉറുഗ്വേയുടെ മുന്‍ പ്രസിഡന്റ് ജോസ് 'പെപ്പെ' മുജിക്ക അന്തരിച്ചു.  കാന്‍സര്‍ ബാധിതനായിരുന്നു ഉറുഗ്വേയുടെ മുന്‍ പ്രസിഡന്റായ പെപ്പെ മുജിക്ക. ഉറുഗ്വേയുടെ രാഷ്ട്രത്തലവനായിരിക്കെ ലളിത ജീവിതം നയിച്ചതിന്റെ പേരില്‍ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച മുജിക്ക പ്രസിഡന്റായിരിക്കെ കൈകൊണ്ട പല തീരുമാനങ്ങള്‍ക്കുമെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.   

വിപ്ലവ പ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന കാലത്ത് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട് മുജിക്ക. 89ാം വയസ്സിലാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ മുന്‍ പ്രസിഡന്റ് ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത്.

'അഗാധമായ ദുഃഖത്തോടെ, ഞങ്ങളുടെ സഖാവ് പെപ്പെ മുജിക്കയുടെ വിയോഗം അറിയിക്കുന്നു. പ്രസിഡന്റ്, ആക്ടിവിസ്റ്റ്, വഴികാട്ടി, നേതാവ്. പഴയ സുഹൃത്തേ, ഞങ്ങള്‍ നിങ്ങളെ വളരെയധികം മിസ്സ് ചെയ്യും,' ഉറുഗ്വേയുടെ ഇപ്പോഴത്തെ പ്രസിഡന്റ് യമണ്ടു ഒര്‍സി എക്‌സില്‍ പോസ്റ്റ് ചെയ്തു.

2010-2015 കാലഘട്ടത്തില്‍ പ്രസിഡന്റ് പദവി വഹിച്ചിരുന്ന മുജിക്ക, തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും, ഭാര്യയും നായയുമൊത്ത് തന്റെ ഫാമില്‍ ലളിതമായ ജീവിതം നയിക്കുകയും ചെയ്തതിന്റെ പേരില്‍ 'ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന വിശേഷണം നേടിയിരുന്നു.

മുജിക്കയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. മുജിക്കയുടെ മൂവ്‌മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എംപിപി) പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് ഒത്തുകൂടി 'ഹസ്ത സീംപ്രെ, വിജോ ക്വെറിഡോ' (എന്നേക്കും, പഴയ സുഹൃത്തേ) എന്ന് എഴുതിയ കൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തി.

'ലാറ്റിന്‍ അമേരിക്കയ്ക്കും മുഴുവന്‍ ലോകത്തിനും ഒരു മാതൃക' എന്നാണ് മുജിക്കയെ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം വിശേഷിപ്പിച്ചത്. മുജിക്കക്ക് ലാറ്റിന്‍ അമേരിക്കയിലെയും യൂറോപ്പിലെയും നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

'ഇന്നത്തെ രാഷ്ട്രീയക്കാരെ പോലെ ധനികരായി തോന്നുന്നവരെപ്പോലെയല്ല, മറിച്ച് സാധാരണക്കാരെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്,' മുജിക്ക ഒരിക്കല്‍ ഭക്ഷണം കഴിക്കാനെത്തിയ റെസ്റ്റോറന്റിലെ 53 വയസ്സുള്ള വെയിറ്റര്‍ പറഞ്ഞു.

2012 ലെ AFP അഭിമുഖത്തില്‍, മുജിക്ക ദരിദ്രനാണെന്ന കാര്യം നിഷേധിച്ചിരുന്നു. തന്റേത് കഠിനമായ ജീവിതമാണെന്നാണ് മുജിക്ക അന്ന് പറഞ്ഞത്.

'എനിക്ക് ജീവിക്കാന്‍ വളരെ കുറച്ച് മാത്രമേ ആവശ്യമുള്ളൂ,' മുജിക്ക പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അദ്ദേഹത്തിന് അന്നനാളത്തില്‍ കാന്‍സര്‍ പിടിപെട്ടതായി കണ്ടെത്തിയിരുന്നു. അത് കരളിലേക്കും പടരുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  4 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  4 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  4 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  4 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  4 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  4 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  4 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  4 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  4 days ago