
യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്‌റാഈല്‍

ഗസ്സ: യഹ്‌യ സിന്‍വാറിന്റെ സഹോദരനും ഹമാസ് നേതാവുമായ മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്‌റാഈല്‍ പ്രതിരോധ സേന. യൂറോപ്യന്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടത്തിയ ആക്രമണം മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഐ.ഡി.എഫിന്റെ വാദം. ആശുപത്രിക്കടിയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് സൈന്യം ആരോപിക്കുന്നത്.
സിന്‍വാര്‍ കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ച ഉദ്യോഗസ്ഥര്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, സിന്‍വാര്‍ യൂറോപ്യന്‍ ആശുപത്രിയില്‍ ഉണ്ടെന്നതിന് ഒരു തെളിവും ഈ നിമിഷം വരെ ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല. സിന്‍വാറിനെ കുറിച്ച് ഹമാസിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.
ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രദേശത്ത് നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്‌റാഈല്‍ എയര്‍ഫോഴ്‌സ് യുദ്ധവിമാനമാണ് പ്രദേശത്ത് ബോബ് ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 16 പേര്‍ മരിച്ചുവെന്നും 70 പേര്‍ക്ക് പരിക്കേറ്റുവെന്നും ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
യുദ്ധത്തില്‍ തകര്‍ത്തെറിഞ്ഞ ഫലസ്തീന്‍ പ്രദേശത്ത് ഉപരോധം ഏര്‍പ്പെടുത്തി 10 ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, ഇന്ധനം എന്നിവയുള്‍പ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിര്‍ത്തിവെച്ച നിലയിലാണ്. ഇസ്‌റാഈലിന്റെ കടുത്ത ഉപരോധത്തില്‍ ഗസ്സ ഗുരുതരമായ ക്ഷാമത്തിലേക്കെന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു.
2024 ഒക്ടോബറിലെ അവസാന വിലയിരുത്തല്‍ മുതല്‍ ഗസ്സയിലെ ഭക്ഷ്യസുരക്ഷാ സാഹചര്യത്തില്‍ വന്‍ തകര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവിടെ താമസിക്കുന്ന ഫലസ്തീനികള്‍ ഗുരുതരമായ ക്ഷാമ സാധ്യത നേരിടുന്നുണ്ടെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐ.പി.സി) അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
The Israeli Defense Forces (IDF) claim an airstrike on the European Hospital in Khan Younis was aimed at Hamas leader Mohammad Sinwar, brother of Yahya Sinwar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ
International
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
Kerala
• 3 days ago
യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം
Saudi-arabia
• 3 days ago
വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
National
• 3 days ago
തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• 3 days ago
ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
National
• 3 days ago
എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ
Cricket
• 3 days ago
ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
International
• 3 days ago
ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി
Football
• 3 days ago
"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി
International
• 3 days ago
ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം
International
• 3 days ago
പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
• 3 days ago
ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ
International
• 3 days ago
ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി
National
• 3 days ago
കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ
Kerala
• 3 days ago
കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്
Cricket
• 3 days ago
ഇസ്‌റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി
International
• 3 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച
International
• 3 days ago
ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം
International
• 3 days ago
യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന
International
• 3 days ago
ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്കർ
Cricket
• 3 days ago