HOME
DETAILS

ഒടുവില്‍ മോചനം; പാകിസ്താന്‍ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി 

  
Web Desk
May 14 2025 | 06:05 AM

BSF Soldier Detained By Pakistan Rangers On April 23 Handed Over To India

ന്യൂഡല്‍ഹി: പാകിസ്താന്‍ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ഇന്ത്യക്ക് കൈമാറി. അട്ടാരി അതിര്‍ത്തി വഴിയാണ് ഷായെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. 

'2025 ഏപ്രില്‍ 23 മുതല്‍ പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലായിരുന്ന ബി.എസ്.എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ഇന്ന് രാവിലെ 10.30 ഓടെ അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യക്ക് കൈമാറി. കൈമാറ്റം സമാധാനപരമായും സ്ഥാപിതമായ പ്രോട്ടോക്കോളുകള്‍ അനുസരിച്ചുമാണ് നടന്നത്,' ബി.എസ്.എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ പിടിയിലായി 20 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ഷാ മോചിതനാകുന്നത്. ഇന്ത്യ- പാക് സംഘര്‍ഷത്തിന് വെടിനിര്‍ത്തലിലൂടെ പരിഹാരമായിട്ടും പാക് സൈനിക കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷാ(34)യുടെ മോചന കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. മെയ് ഏഴിന് പാക് അധീന കശ്മിരിലും പാകിസ്ഥാനിലും ആക്രമണം നടത്തുന്നതിന് മുമ്പ് വരെ സൈനിക തലത്തില്‍ ജവാന്റെ മോചന കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് നാലുദിവസത്തോളം നീണ്ട സംഘര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനെതിര കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. 

വെടിനിര്‍ത്തല്‍ ഉണ്ടായിട്ടും തന്റെ ഭര്‍ത്താവിന്റെ മോചനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഷായുടെ ഭാര്യ രജനിയും കുടുംബവും രംഗത്തെത്തിയിരുന്നു.  തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ വേഗത്തിലുള്ള നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് പൂര്‍ണ ഗര്‍ഭിണിയായ രജനിയുടെ വീഡിയോയും പുറത്തു വന്നിരുന്നു. 

'ഭര്‍ത്താവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും കഴിഞ്ഞ കുറേ ദിവസമായി ലഭ്യമല്ല. പിടിയിലായതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ ഫോട്ടോ പാക് സൈന്യം പുറത്തുവിട്ടിരുന്നു. പിന്നീട് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ തയാറായില്ല. ഇനി എന്ത് വാര്‍ത്ത വരുമെന്ന് എനിക്കറിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവിനെക്കുറിച്ച് ഒരു വിവരവുമില്ല. എന്റെ സിന്ദൂരം തിരികെ തരൂ, സര്‍ക്കാരേ... ' എന്നായിരുന്നു അവരുടെ വൈകാരികമായ പ്രതികരണം. 

ബി.എസ്.എഫിന്റെ  ഫിറോസ്പൂര്‍ 24ാം ബെറ്റാലിയന്‍ അംഗമായ പൂര്‍ണം കുമാര്‍ ഷാ ഏപ്രില്‍ 23നാണ് നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് പാക് പിടിയിലായത്. അതിര്‍ത്തി മേഖലയിലെ കര്‍ഷകരെ സുരക്ഷിത മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് ജവാന്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്നത്.

 

ക്ക് കൈമാറിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  9 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  9 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  9 hours ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  10 hours ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  10 hours ago
No Image

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

Cricket
  •  11 hours ago
No Image

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 hours ago
No Image

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

uae
  •  11 hours ago
No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  12 hours ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  12 hours ago