HOME
DETAILS

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

  
Web Desk
May 14 2025 | 08:05 AM

Junior Lawyer Shyamili Justin to Pursue Legal Action Against Senior Advocate Baylin Das Over Assault Allegations

തിരുവനന്തപുരം:  സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് ക്രൂരമായി മർദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വഞ്ചിയൂർ കോടതിയിലെ ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിൻ. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബെയ്‌ലിൻ ദാസിനെതിരെ അവർ  ബാർ കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. വഞ്ചിയൂർ പൊലിസിലും അവർ പരാതി നൽകിയിട്ടുണ്ട്. 

വക്കീൽ ഓഫിസിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ബാർ അസോസിയേഷൻ സെക്രട്ടറി അടക്കമുള്ള അഭിഭാഷകർ പ്രതികരിച്ചത്. അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 

അതിനിടെ, കേസിലെ പ്രതിയായ അഡ്വ. ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകുക. ഓഫിസിൽ ഉണ്ടായ വാക്കുതർക്കത്തിൽ തനിക്കാണ് ആദ്യം മർദനമേറ്റതെന്ന വാദം ബെയ്‌ലിൻ ഉന്നയിക്കുമെന്നാണ് സൂചന. സംഭവം പുറത്തു വന്നതിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയാണ് ബെയ്‌ലിൻ ദാസ്. 

ചൊവ്വാഴ്ചയാണ് വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചത്. ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്ന് ശ്യാമിലി പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ  അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നെന്നും ശ്യാമിലി പറഞ്ഞു. 

അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി ആരോപിക്കുന്നു. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

 

Junior lawyer Shyamili Justin alleges brutal assault by senior advocate Baylin Das at Vanchiyoor court. The Kerala Bar Council has suspended Das as legal and police complaints proceed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  6 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  6 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  6 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  6 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  6 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  6 days ago