
ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മുംബൈ:പൂനെയിൽ നിന്ന് സാംഗ്ലിയിലേക്കുള്ള തടവുപുള്ളിയുടെ മാറ്റത്തിനിടയിൽ നടന്ന നിയമലംഘനവുമായി ബന്ധപ്പെട്ട് വിവാദം. ഗുണ്ടാ നേതാവ് ഗജ മർനെ, അഥവാ 'ഗജനൻ' എന്നറിയപ്പെടുന്നയാളെ, പൊലീസ് കസ്റ്റഡിയിൽ കൊണ്ടുപോകുന്ന സമയത്ത് വാഹനമൊതുക്കി മട്ടൻ ബിരിയാണി വാങ്ങിയ സംഭവത്തിൽ അഞ്ച് പൊലീസുകാർക്കെതിരെ നടപടി എടുത്തിരിക്കുകയാണ്.
പൂനെയിലെ യെർവാദ സെൻട്രൽ ജയിലിൽ നിന്നു സാംഗ്ലി ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടയിലാണ് സംഭവം. ഫെബ്രുവരി 19ന് ശിവജയന്തി ആഘോഷങ്ങൾക്ക് ഇടയിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മർദിച്ച കേസിൽ മക്കോക്ക നിയമപ്രകാരം അറസ്റ്റ് ചെയ്ത ഗജ മർനെയെ ജയിലിൽ തടവിലാക്കിയിരുന്നു. എന്നാൽ, ജയിലിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇയാളെ സാംഗ്ലിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഒരു അസിസ്റ്റന്റ് ഇൻസ്പെക്ടറുടെയും നാല് കോൺസ്റ്റബിൾമാരുടെയും നേതൃത്വത്തിലായാണ് തടവുപുള്ളിയെ മാറ്റാൻ നീക്കം നടന്നത്. യാത്രക്കിടയിൽ സതാറക്കടുത്തുള്ള ഒരു ഹോട്ടലിൽ വാഹനമിറക്കി പൊലീസ് സംഘം മട്ടൻ ബിരിയാണി വാങ്ങുകയും, അത് വാഹനത്തിൽ തന്നെ കൊണ്ടുവന്ന് ഇയാൾക്ക് കൊടുക്കുകയും ചെയ്തു. ഇതിന് പുറമേ, ഗജ മർനെയുടെ അനുയായികൾ രണ്ട് ടൊയോട്ട ഫോർച്യൂണറുകളിലും ഒരു മഹീന്ദ്ര ഥാറിലുമായെത്തി, പൊലീസിന്റെ അനുമതിയോടെ തടവുപുള്ളിയെ സമീപിക്കുകയും സംസാരിച്ചു കൊണ്ടിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നു.
ഈ ദൃശ്യങ്ങൾ ഹോട്ടലിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടർന്നാണ് പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ നടപടിയെടുത്തത്. സംഭവത്തിൽ പങ്കെടുത്ത ഒരു അസിസ്റ്റന്റ് ഇൻസ്പെക്ടറും നാല് കോൺസ്റ്റബിൾമാരുമാണ് സസ്പെൻഡുചെയ്യപ്പെട്ടത്. കൂടാതെ, കസ്റ്റഡിയിലുള്ള തടവുപുള്ളിയെ പിന്തുടർന്ന് എത്തിയ അനുയായികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സർക്കാരിന്റെ കർശന നിർദേശങ്ങൾക്കും നിയമങ്ങൾക്കുമെതിരായ ഈ നടപടി പൊലീസിന്റെ വിശ്വാസ്യതയ്ക്കും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
In a shocking incident from Pune, gangster Gajanan alias Gaj Marne was served mutton biryani while in police custody during a jail transfer. The police escort halted at a hotel in Satara to provide the meal, while Marne’s followers arrived in luxury cars and interacted with him. CCTV footage of the incident went viral, prompting Pune Police Commissioner Amitesh Kumar to suspend one Assistant Inspector and four constables. A case has also been filed against the gangster’s followers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 2 days ago
പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു
Kerala
• 2 days ago
ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍, അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല
International
• 2 days ago
മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ
Football
• 2 days ago
ഹിജ്‌റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി
Kuwait
• 2 days ago
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി
uae
• 2 days ago
അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ
International
• 2 days ago
ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്
uae
• 2 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്
Kerala
• 2 days ago
ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം
National
• 2 days ago
ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍; ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago
1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ
National
• 2 days ago
ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍
uae
• 2 days ago
ഇസ്റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്; തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
National
• 2 days ago
ഗതാഗത സേവനം നല്കുന്നതില് പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 2 days ago
രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ
Kerala
• 2 days ago
രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം
National
• 2 days ago
മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര് അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
oman
• 2 days ago