HOME
DETAILS

27 അംഗങ്ങളില്‍ 14 പുതുമുഖങ്ങള്‍, വനിതകളെ ഉള്‍പ്പെടുത്തി മുഖം മിനുക്കി മുസ്‌ലിം ലീഗ്

  
പി. മുഹമ്മദ് സ്വാലിഹ് 
May 16 2025 | 01:05 AM

Muslim League Unveils 27-Member List with 14 New Faces Women Included

മലപ്പുറം: കാലത്തിനൊപ്പം മുഖം മിനുക്കാൻ ചരിത്ര തീരുമാനങ്ങളുമായി മുസ്‍ലിം ലീഗ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിലാണ് നിർണായക തീരുമാനങ്ങളെടുത്തത്. ദേശീയാടിസ്ഥാനത്തിൽ വ്യവസ്ഥാപിതമായി നടന്ന മെംബർഷിപ് കാംപയിന് ശേഷമാണ് ഇത്തവണ മുസ്‍ലിം ലീഗ് കൗൺസിൽ ചേർന്നത്. പരിചയസമ്പന്നരായി നേതൃനിരയെ നിലനിർത്തിയപ്പോഴും പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് ഇത്തവണ ലീഗ് ശ്രദ്ധയാകർഷിച്ചത്. പ്രൊഫ. ഖാദർ മൊയ്തീനും കുഞ്ഞാലിക്കുട്ടിക്കും ഇത് മൂന്നാമൂഴമാണ്.

വനിതകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി എന്നതാണ് ഇത്തവണത്തെ മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയെ വ്യത്യസ്തമാക്കുന്നത്. വിതാ ലീഗ് ദേശീയ അധ്യക്ഷ ഫാത്തിമ മുസഫറും വയനാട് സ്വദേശി ജയന്തിരാജനും ഇത്തവണ അസി. സെക്രട്ടറിമാരായി ഇടം പിടിച്ചതോടെ പിറന്നത് പുതിയൊരു ചരിത്രമാണ്. 15 മലയാളികളും മറ്റു സംസ്ഥാനങ്ങളിലെ 12 പേരുമാണ് ഇത്തവണ 27 അംഗ ദേശീയ കമ്മിറ്റിയിലുള്ളത്. ഇതിൽ മലയാളികളായ ഏഴ് പേരുൾപ്പെടെ 14 പുതുമുഖങ്ങളുമുണ്ട്. കെ.പി.എ മജീദ്, സഫാരി സൈനുൽ ആബിദീൻ(വെ.പ്രസിഡന്റുമാർ), പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി, ടി.എ അഹ്മദ് കബീർ (ദേശീയ സെക്രട്ടറിമാർ), ജയന്തി രാജൻ(അസി.സെക്രട്ടറി) എന്നിവരാണ് കേരളത്തിൽ നിന്നുള്ള പുതുമുഖങ്ങൾ.

മുസ്‍ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നിയമസഭാ ചീഫ് വിപ്പുമായിരുന്ന കെ.പി.എ മജീദ് ആദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെത്തുന്നത്. പ്രവാസി വ്യവസായിയും ഗൾഫ് സുപ്രഭാതം ചെയർമാനുമായ കെ. സൈനുൽ ആബിദീൻ സഫാരിയുടെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. യുവാക്കളെ പ്രധിനിധീകരിച്ച് യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും കമ്മിറ്റിയിലുണ്ട്. 
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ അഡ്വ. ഫൈസൽ ബാബുവും ദേശീയ പ്രസിഡന്റായ ആസിഫ് അൻസരിയും കമ്മിറ്റിയിലെ പുതുമുഖങ്ങളാണ്. വഖ്ഫ്, പൗരത്വം എന്നീവിഷയങ്ങളിലെ ഇടപെടലുകളാണ് ഹാരിസ് ബീരാനെ ദേശീയ കമ്മിറ്റിയിലേക്കെത്തിച്ചത്. 

The Muslim League has announced a list of 27 candidates for upcoming elections, featuring 14 new faces and including women in a bid to revamp its image. The move is seen as an effort to bring fresh perspectives and appeal to a broader voter base [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എസി ഇല്ല, വെള്ളമില്ല, സഹായമില്ല': യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ച് എയർ ഇന്ത്യ എക്സപ്രസ്; ദുബൈ - ജയ്പൂർ വിമാനം വൈകിയത് അഞ്ച് മണിക്കൂർ

uae
  •  2 days ago
No Image

കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ഗൈഡ്: പ്രവാസി തൊഴിലാളികള്‍ അറിയേണ്ടതെല്ലാം

Kuwait
  •  2 days ago
No Image

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ; തീഗോളമായി ഹൈഫ പവര്‍ പ്ലാന്റ്, മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്‌റാഈല്‍ | Israel-Iran live Updates

International
  •  2 days ago
No Image

ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് പെയിന്റ് ഗോഡൗണില്‍

Kerala
  •  2 days ago
No Image

 ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്‌റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്

International
  •  2 days ago
No Image

ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു

Kerala
  •  2 days ago
No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു മൊഴിയില്‍ ഉറച്ച്

Kerala
  •  2 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  2 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  2 days ago