HOME
DETAILS

നരഭോജിക്കടുവയെ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങി വനംവകുപ്പ്, മൂന്ന് സംഘമായി തെരച്ചില്‍ 20 ക്യാമറ ട്രാപ്പുകള്‍; ദൗത്യത്തില്‍ കുങ്കിയാനകളും

  
Web Desk
May 16 2025 | 05:05 AM

mission-launched-to-capture-tiger-in-kalikavu

കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവയെ പിടികൂടാന്‍ അരയും തലയും മുറുക്കി വനംവകുപ്പ്. വമ്പന്‍ സജ്ജീകരണങ്ങളാണ് കടുവയെ പിടികൂടാന്‍ ഒരുക്കിയിരിക്കുന്നത്.  ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 25 അംഗ ആര്‍.ആര്‍.ടി ടീമാണ് ദൗത്യത്തിന് തയ്യാറായി രംഗത്തുള്ളത്. മൂന്ന് സംഘമായിട്ടാണ് തെരച്ചില്‍. അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഘം ക്യാംപ് ചെയ്യുന്നത്. സി.സി.എഫ് ഒ. ഉമ, സൗത്ത് ഡി.എഫ്.ഒ ധനിക് ലാല്‍ തുടങ്ങിയ ഉന്നത വനം, പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
 
കടുവ ആക്രമണമുണ്ടായ പ്രദേശത്ത് 50ലധികം കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തും.  20 ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൗത്യത്തിന് പരിശീലനം നേടിയ കുങ്കിയാനകളുമുണ്ട്. 

കുങ്കിയാനയെ വയനാട്ടില്‍ നിന്ന് പാറശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് ഒരു കുങ്കിയാനയെ കൂടി എത്തിക്കും. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ കുങ്കിയാനയെ ഉപയോഗിച്ച് ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെക്കും. 

അതേസമയം, കടുവയെ മയക്കുവെടി വെച്ച് പിടിക്കുക ദുഷ്‌കരമാണെന്ന് ഈ വനമേഖല പരിചയമുള്ള വിദഗ്ധര്‍ പറയുന്നുണ്ട്. ഇടതൂര്‍ന്ന് അടിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാലും കിഴുക്കാംതൂക്കായ മലഞ്ചരിവുകള്‍ ഉള്ളതിനാലും കടുവയെ പിന്തുടര്‍ന്ന് കണ്ടെത്തുക എളുപ്പമാവില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മയക്കുവെടി വെക്കുന്നത് അപകടകരമാണെന്നും വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. വെടിയേറ്റാലും മയങ്ങിവീഴാന്‍ സമയമെടുക്കുമെന്നും ഈ സമയം കടുവ ആക്രമണകാരിയാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നാതിര്‍ത്തിയില്‍ കൂട് സ്ഥാപിച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിനാണ് കൂടുതല്‍ വിജയസാധ്യതയെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. 

ഇന്നലെയാണ് കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിയായ കാളികാവ് കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ അബ്ദുല്‍ ഗഫൂര്‍ (44) കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ട് റാവുത്തന്‍ കാട്ടിലാണ് സംഭവം. ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സൃഹൃത്ത് അബ്ദുസ്സമദ് പറഞ്ഞു. ഇന്നലെ രാവിലെ ആറോടെയാണ് ഇരുവരും തോട്ടത്തിലെത്തിയത്. കുറച്ച് മരം ടാപ്പ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഗഫൂറിന് നേരെ കടുവയുടെ ആക്രമണം ഉണ്ടായതെന്നും സുഹൃത്ത് പറഞ്ഞു.

തോട്ടം ഉടമയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പിടികൂടിയ സ്ഥലത്ത് നിന്ന് 300 മീറ്ററോളം അകലെയാണ് കുറച്ച് ശരീരഭാഗം ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടയുടെ ഭാഗവും അതിനു മുകളിലുമാണ് കടുവ ഭക്ഷിച്ചത്. 
വനം വകുപ്പിനെതിരേ തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനായി എത്തിയ വനം വകുപ്പ് അധികൃതര്‍ക്ക് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എ.പി.അനില്‍കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവുമായുള്ള ചര്‍ച്ചക്കൊടുവില്‍ കടുവയെ പിടികൂടാനുള്ള ഉത്തരവ് വായിച്ച് കേള്‍പ്പിച്ചതോടെയാണ് നാല് മണിക്കൂറിലധികം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കല്ലാമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

കാളികാവ്, ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് വര്‍ഷത്തിനിടെ 50 ലധികം വളര്‍ത്തു മൃഗങ്ങളെയാണ് കടുവ പിടികൂടിയത്. തുടര്‍ന്ന് രണ്ട് മാസം മുമ്പ് പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതരോട് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനുഷ്യരെ അക്രമിക്കാത്തതിനാല്‍ കൂട് സ്ഥാപിക്കാന്‍ കഴിയില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. പ്രദേശത്ത് മാസങ്ങളായി സ്ഥിരമായി കടുവയുടെ സാന്നിധ്യമുണ്ട്. തലനാരിഴക്കാണ് പലരും കടുവയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ ഇരയാക്കിയിട്ടുണ്ട്. ഇവിടെ കാമറയും കൂടും സ്ഥാപിക്കണമെന്ന ആവശ്യം വനം വകുപ്പ് അവഗണിക്കുകയാണ് ചെയ്തതെന്നും നാട്ടുകാര്‍ പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  6 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  6 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  6 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  6 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  6 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  6 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  6 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  6 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  6 days ago