
ഓൺലൈൻ തട്ടിപ്പ്: റേറ്റിംഗ് ടാസ്ക്ക് വഴി വീട്ടമ്മയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടി; ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: "വീട്ടിലിരുന്ന് ജോലി ചെയ്ത് ലാഭം നേടാം" എന്ന വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പ്, എടത്തല സ്വദേശിയായ വീട്ടമ്മയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അമ്പുനഗർ സ്വദേശിയായ വെങ്കടേഷ് (34) എന്നയാളെ എറണാകുളം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇതിന് മുമ്പ് അഞ്ചുപേർ പിടിയിലായിരുന്നു.
തട്ടിപ്പ് രീതി:
തട്ടിപ്പു സംഘം ഒരു വെബ്‌സൈറ്റ് വഴി 'ഫുഡ് റേറ്റിംഗ് ടാസ്കുകൾ' എന്ന പേരിൽ ജോലി നൽകാമെന്ന് പറഞ്ഞു. വിശ്വാസം നേടാനായി ചെറിയ തുകകൾ പ്രതിഫലമായി വീട്ടമ്മയ്ക്ക് നൽകി. പിന്നീട് കൂടുതൽ ലാഭം ലഭിക്കും എന്ന വ്യാജവാഗ്ദാനത്തോടെ വലിയ തുകകൾ നിക്ഷേപിക്കാൻ നിർബന്ധിച്ചു.
വീട്ടമ്മ തുടർച്ചയായി അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപയ്ക്ക് സമീപം തട്ടിപ്പു സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. വെങ്കടേഷിന്റെ അക്കൗണ്ടിലേക്കു മാത്രം മൂന്ന് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു.
വെബ്‌സൈറ്റിൽ ലാഭവിഹിതമായി വലിയ തുകകൾ കാണിച്ചുകൊണ്ട്, കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിച്ചു. എന്നാൽ വീട്ടമ്മ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് സംഗതി തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകി.
അറസ്റ്റ്, അന്വേഷണം:
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വെങ്കടേഷ് വിദേശത്തേക്ക് കടന്നിരുന്നു. ഇതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒടുവിൽ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വിപിൻദാസ്, എസ്.ഐ മാരായ സി.ആർ. ഹരിദാസ്, സി.കെ. രാജേഷ്, എം. അജേഷ്, സി.പി.ഒ ലിജോ ജോസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
A housewife from Edathala, Kerala, lost Rs 17 lakh in an online fraud that promised income through food rating tasks. The fraudsters initially paid small amounts as profit to gain trust, then convinced her to invest larger sums. One of the accused, Venkatesh (34) from Tamil Nadu, was arrested by the Ernakulam Rural Cyber Police. He had fled abroad earlier and was caught after a lookout notice was issued. The victim had transferred Rs 3 lakh to his account alone. Five others were arrested previously.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 21 hours ago
ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
Cricket
• 21 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• a day ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• a day ago
'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• a day ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• a day ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• a day ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• a day ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ
International
• a day ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• a day ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• a day ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• a day ago
ഇസ്റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്
International
• a day ago
കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു
crime
• a day ago
മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ
uae
• a day ago
പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ
uae
• a day ago
ഗവർണറുടെ അധികാരങ്ങൾ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;
Kerala
• a day ago
ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി
Football
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
National
• a day ago