അരലക്ഷം രൂപയോളം പിടിച്ചെടുത്തു ജോയിന്റ് ആര്.ടി.ഒ ഓഫിസിലും ഓഫിസറുടെ വീട്ടിലും റെയ്ഡ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജോയിന്റ് ആര്.ടി.ഓഫിസിലും, ഓഫിസറുടെ താമസ സ്ഥലത്തും വിജിലന്‍സ് റെയ്ഡ്. 47900 രൂപ പിടികൂടി. രേഖകള്‍ സൂക്ഷിക്കുന്നതിലും, ഹോളോ ഗ്രാം ഇഷ്യു രജിസ്റ്റര്‍, പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസറ്റര്‍ എന്നിവയിലും ക്രിതൃമം കണ്ടെണ്ടത്തി.
ജോയിന്റ് ആര്.ടി.ഒ ഒ.കെ അനില്‍ താമസിക്കുന്ന വീട്ടില്‍ നിന്നും 20500 രൂപയും, ഓഫിസില്‍ നിന്ന് 27400 രൂപയുമാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഓഫിസിലെ ഹാജര്‍ രജിസ്റ്റര്‍ പോലും ശരിയായി സൂക്ഷിച്ചിരുന്നില്ല.
അപേക്ഷകളിന്‍ മേല്‍ ഏജന്റുമാരെ തിരിച്ചറിയുന്നതിനായി ചുരുക്കപ്പേരുകളും മറ്റു അടയാളങ്ങളും രേഖപ്പെടുത്തിയിരുന്നതായും കണ്ടെണ്ടത്തി. രാത്രി 10 ഓടെയാണ് റെയ്ഡ് അവസാനിച്ചത്.
വിജിലന്‍സ് ഡിവൈ.എസ്.പി എം സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിന് സി.ഐ സി.എം ദേവദാസന്, എ.എസ്.ഐ ജയശങ്കര്‍, ഗസറ്റഡ് ഓഫിസറായ ഡി.എം.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ടണ്ട് ഷാഹുല്‍ ഹമീദ്, വനിതാ സി.പി.ഒ രമ്യ രവീന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."