
സിവിൽ സർവീസ് കോച്ചിംഗ് പ്രവേശന പരീക്ഷ ജൂൺ 1ന്; മെയ് 27 വരെ അപേക്ഷിക്കാം

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സർവ്വീസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 1-ന് നടക്കും.മെയ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവർക്കും അല്ലെങ്കിൽ അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കുമാണ് ഈ സ്ക്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാനാവുക.
പ്രവേശന പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിലും മികവ് തെളിയിക്കുന്ന 100 വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നൽകും. ശേഷം റാങ്ക് ലിസ്റ്റിൽ വരുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോടെ പ്രവേശനം നൽകും.
https://kreaias.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത്തവണ ഏഴ് കേന്ദ്രങ്ങളിലായാണ് എഴുത്തു പരീക്ഷ നടക്കുന്നത്. കോഴിക്കോട്, പെരിന്തല്‍മണ്ണ, ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.കേരളത്തിലെ എല്ലാ ജില്ലകളിലും, ലക്ഷ ദ്വീപിലെയും വിദ്യാർത്ഥി കൾക്ക് അപേക്ഷിക്കാം.
ഉന്നത ഉദ്യോഗ രംഗത്ത് മലബാറില്‍ നിന്നുള്ള കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നജീബ് കാന്തപുരം എം.എൽ.എ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിക്ക് തന്നെ സിവിൽ സർവീസ് ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശിയായ റാഷിദ് അലിയായിരുന്നു അക്കാദമിയിൽ ദമിയിൽ നിന്നും സിവിൽ സർവീസ് ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി. കഴിഞ്ഞ മൂന്നു കൊണ്ട് അക്കാദമിയുടെ വിവിധ കോഴ്സുകളിലൂടെ ഇരുപതോളം ഉദ്യോഗാർത്ഥികൾ സർവീസ് നേടിയിട്ടുണ്ട്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രമുഖ ഫാക്കല്‍റ്റികളാണ് അക്കാദമിയിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നിവലില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ പ്രമുഖരായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാനെത്താറുണ്ട്.
കേരളത്തില്‍ പുതിയ സിവില്‍ സര്‍വ്വീസ് ഇക്കോ സിസ്റ്റം നിര്‍മ്മിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളോടൊപ്പം സിവിക് സെന്‍സുള്ള ഉത്തമ പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധ്യമുള്ള പരമാവധി പേരെ കേന്ദ്ര, സംസ്ഥാന സര്‍വീസിലെത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമി ഏറ്റെടുത്തിരിക്കുന്നതെന്ന് അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.kreaias.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6235577577,6235364726 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം....
വിജ്ഞാപനം: CLICK
National Institute of Technology NIT Calicut PG programs application dead line extended
Perinthalmanna Hyderali Shihab Thangal Kriya Civil Service Academy Civil Service Coaching Applications can be submitted from today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
National
• 8 days ago
ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• 8 days ago.png?w=200&q=75)
പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
National
• 8 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?
International
• 8 days ago
കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം
National
• 8 days ago
ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ്
National
• 8 days ago
കനത്ത മഴ: കേരളത്തിലെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 8 days ago
ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ
International
• 8 days ago
ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ
International
• 8 days ago
അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു
International
• 8 days ago
ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി
International
• 8 days ago
48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ
Kerala
• 8 days ago
ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ
Kerala
• 8 days ago
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 8 days ago
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങൾ
National
• 8 days ago
മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 8 days ago
പൂനെയിൽ പാലം തകർന്നു: നിരവധി പേർ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു
National
• 8 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്സും ഖത്തര്‍ എയര്‍വേഴ്സും മൂന്നാമത്; ഇത്തിഹാദ് അഞ്ചാം സ്ഥാനത്ത്
uae
• 8 days ago
പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി
National
• 8 days ago
കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
Kerala
• 8 days ago
ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി
Kerala
• 8 days ago