HOME
DETAILS

റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്

  
May 16 2025 | 10:05 AM

Cristiano Ronaldo leaving Al Nasr Three clubs in the running to snatch the legend

റിയാദ്: സഊദി വമ്പന്മാരായ അൽ നസറിനൊപ്പമുള്ള ഭാവിയെന്താകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ ഈ വിഷയത്തെ സംബന്ധിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. റൊണാൾഡോ ഈ സീസൺ അവസാനത്തോടെ അൽ നസർ വിടുമെന്നാണ് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നത്. അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഈ മൂന്ന് ക്ലബ്ബുകളും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ഈ ടൂർണമെന്റ് കളിക്കാനായി അൽ നസർ വിടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. 

അൽ നസർ പരിശീലകൻ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളിൽ റൊണാൾഡോ തൃപ്തനല്ലെന്നും, ക്ലബുമായുള്ള കരാർ പുതുക്കുന്നതിന് മുൻപ് കോച്ച് പിയോലിയെയും സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും നീക്കം ചെയ്യണമെന്നും റൊണാൾഡോ ആവശ്യപ്പെട്ടതായി വാർത്തകളും നിലനിൽക്കുന്നുണ്ട്. 

 2022ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത്  റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. 

അതേസമയം സഊദി പ്രൊ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ അൽ അഖ്തൂദ് എഫ്സിക്കെതിരെ വമ്പൻ ജയമായിരുന്നു അൽ നസർ സ്വന്തമാക്കിയത്.  മത്സരത്തിൽ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കായിരുന്നു  സഊദി വമ്പന്മാരുടെ വിജയം. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ സീസണിൽ അബഹ എഫ്സിക്കെതിരെ നേടിയ 8-0ത്തിന്റെ വിജയമായിരുന്നു ഇതിനുമുമ്പ് അൽ നസറിന്റെ ഏറ്റവും വലിയ വിജയമായി രേഖപ്പെടുത്തിയിരുന്നത്. 

വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും അൽ നസറിന് സാധിച്ചു. 31 മത്സരങ്ങളിൽ നിന്നും 19 വിജയവും ആറു വീതം തോൽവിയും സമനിലയുമായി 63 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്. 77 പോയിന്റുമായി അൽ ഇത്തിഹാദ് ഈ സീസണിലെ ചാമ്പ്യന്മാരായി മാറിയിരുന്നു. 68 പോയിന്റോടെ അൽ ഹിലാൽ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 

Cristiano Ronaldo leaving Al Nasr Three clubs in the running to snatch the legend



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  4 days ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  4 days ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ

International
  •  4 days ago
No Image

ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

International
  •  4 days ago
No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി

International
  •  4 days ago
No Image

നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി

Kerala
  •  4 days ago
No Image

നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ

Kerala
  •  4 days ago
No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  5 days ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  5 days ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  5 days ago