കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
മങ്കര: ആവശ്യത്തിന് തുക കൈയിലില്ലാതെ കുഞ്ചന്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആവശ്യമായ ഫണ്ടില്ലാത്തതാണ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയത്.
കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അധ്യാപകരടക്കം 11 ജീവനക്കാരാണ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കേന്ദ്രത്തിലുള്ളത്. നാലു ലക്ഷം രൂപ മാത്രമാണ് വാര്‍ഷിക ഫണ്ടായി ലഭിക്കുന്നത്.
അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും മറ്റും പ്രതിമാസം 1,30,000 രൂപ ചെലവു വരും. 25 ലക്ഷം രൂപയെങ്കിലും അനുവദിച്ചുകിട്ടിയാല്‍ മാത്രമേ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സുഗമമായി നടത്തിക്കൊണ്ടുപോകാനാവൂ. ദൈനംദിന പ്രവര്‍ത്തനത്തിനാവശ്യമായ പണത്തിന് പലപ്പോഴും സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സ്‌പെഷ്യല്‍ ഫണ്ടിനെയാണ് ആശ്രയിക്കുന്നത്. ഓട്ടന്‍തുള്ളല്‍ അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ചെറിയ തുക സ്‌കോളര്‍ഷിപ്പ് നല്‍കിയും മറ്റുള്ളവയ്ക്ക് ചെറിയ ഫീസ് ഈടാക്കിയുമാണ് പഠിപ്പിക്കുന്നത്.
ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം തുടങ്ങിയവ അഭ്യസിപ്പിക്കുന്നയിടങ്ങളിലെ നിലം കേടായിക്കിടക്കുന്നത് കാലങ്ങളായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു.
സമീപത്തായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ പണി പാതിവഴിയില്‍ നില്‍ക്കുകയാണ്. സംസ്ഥാന ബജറ്റില്‍ കുഞ്ചന്‍ സ്മാരകത്തിന്റെ നവീകരണത്തിന് രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."