മലയോര മേഖലയില്‍ നെല്‍പാടങ്ങളില്‍ വ്യാപകമായി മഞ്ഞളിപ്പ് രോഗമുണ്ടെന്ന് പഠനം
കോട്ടായി: മലയോരത്തെ നെല്‍പ്പാടങ്ങളില്‍ വ്യാപകമായി മഞ്ഞളിപ്പു കാണപ്പെടുന്നതായി വടക്കഞ്ചേരി കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യ കേന്ദ്രത്തിന്റെ സര്‍വേയില്‍ കണ്ടെത്തി. നെല്‍ച്ചെടിയുടെ പഴയ ഇലകളില്‍ മഞ്ഞളിപ്പു കാണുകയും അഗ്രഭാഗം കരിയുകയും ചെയ്യുന്നതായി കര്‍ഷകര്‍ പറഞ്ഞു. നട്ടു 60 ദിവസമായ ചെടികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ബാക്ടീരിയന്‍ ഇലകരിച്ചില്‍ രോഗവും പാടങ്ങളില്‍ കണ്ടെത്തിയതായി കൃഷി ഓഫിസര്‍ എം.വി. രശ്മി പറഞ്ഞു. രോഗം മൂലം ഇലകരിച്ചില്‍ അതിവേഗം പടരുന്നതിന് മുന്‍പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ഇലകളുടെ അഗ്രഭാഗത്തും വശങ്ങളിലും കാണപ്പെടുന്ന കരിച്ചിലാണ് രോഗ ലക്ഷണം. വടക്കഞ്ചേരി, തിരുവറ, കിഴക്കഞ്ചേരി, കുറുവായ്, പല്ലാംറോഡ്, തെക്കേത്തറ, മാണിക്യപ്പാടം പാടശേഖരങ്ങളില്‍ കുഴല്‍പ്പുഴുവിന്റെ ആക്രമണവും രൂക്ഷമായി.
വെള്ളം കെട്ടിനില്‍ക്കുന്ന പാടത്താണ് കൂടുതല്‍ രോഗബാധയുണ്ടായിട്ടുള്ളത്. നെല്‍ച്ചെടികളുടെ ഇലകളെ ചുരുളുകളാക്കി മുറിച്ച് ആ ചുരുളുകളില്‍ ഇരുന്ന് പുഴുക്കള്‍ നെല്‍ച്ചടികളെ തിന്നു നശിപ്പിക്കുകയാണ് ചെയ്യുന്നത്. നൈട്രജന്‍ വളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പാടങ്ങളിലാണ് കീടങ്ങളുടെ ആക്രമണം കൂടുതലായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."