
സ്വാശ്രയ മെഡിക്കൽ കോളജുകൾ ബി.പി.എൽ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുത്; ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന ബി.പി.എൽ (ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിഭാഗം) വിഭാഗത്തിലെ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുതെന്ന് സുപ്രിംകോടതി.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ഫീസ് നിർണയ സമിതി നിശ്ചയിച്ച സബ്സിഡി നിരക്കിലുള്ള ഫീസ് മാത്രമേ ബി.പി.എൽ വിഭാഗത്തിലെ കുട്ടികളിൽനിന്ന് ഈടാക്കാവൂ എന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു. നിലവിൽ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ മൂന്നു മാസത്തിനുള്ളിൽ അതു വിദ്യാർഥികൾക്ക് തിരികെ നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കാമെന്ന് കോടതി വ്യക്തമാക്കി. ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികളുടെ ഫീസിനായി എൻ.ആർ.ഐ വിഭാഗത്തിലെ വിദ്യാർഥികളിൽനിന്ന് അഞ്ച് ലക്ഷം രൂപ അധികം ഈടാക്കാനുള്ള സംസ്ഥാന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഫീസ് നിർണയ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. ഇതു ചോദ്യംചെയ്ത് സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകളും എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ ചില വിദ്യാർഥികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഫീസ് സംബന്ധിച്ച വ്യവസ്ഥ നിയമനിർമാണത്തിലൂടെയാണ് കൊണ്ടുവരേണ്ടതെന്ന് കോടതി വ്യക്തമാക്കി. എൻ.ആർ.ഐ വിദ്യാർഥികളിൽനിന്ന് അധികമായി സമാഹരിച്ച തുക സർക്കാർ അടിയന്തരമായി ബി.പി.എൽ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ഇക്കാര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Self-financing medical colleges should not charge additional fees from BPL students Supreme Court orders
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• 9 hours ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 9 hours ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• 9 hours ago
വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
uae
• 10 hours ago
നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• 10 hours ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• 10 hours ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 10 hours ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 10 hours ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 11 hours ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 11 hours ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 12 hours ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 12 hours ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 12 hours ago
ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 13 hours ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 14 hours ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• 14 hours ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• 14 hours ago
1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം
National
• 14 hours ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)
Kerala
• 13 hours ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 13 hours ago
ഇറാന് - ഇസ്റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 13 hours ago