HOME
DETAILS

നവജാത ശിശുക്കള്‍ക്കും ഇനി മുതല്‍ ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധു

  
May 17 2025 | 04:05 AM

Aadhaar for newborns now must be renewed at 5 and 10 years otherwise it will be invalid

തിരുവനന്തപുരം: ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാവും. അഞ്ചുവയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ)ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാരിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. 

അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാംവയസിലെ പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കുകയുള്ളൂ. പുതുക്കിയിട്ടില്ലാത്തവ അസാധുവായേക്കും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കല്‍ നടത്തിയാല്‍ നീറ്റ്, ജെഇഇ മറ്റു മത്സര പരീക്ഷകള്‍ എന്നിവയുടെ രജിസ്‌ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാവുന്നതാണ്.

ആധാറില്‍ മൊബൈല്‍ നമ്പറും ഇ മെയിലും നല്‍കണം. പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അഞ്ചു വയസു വരെ പേര് ചേര്‍ക്കല്‍ നിര്‍ബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍സെന്റര്‍ : 1800-4251-1800/04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍)-0471- 2525442.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  8 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  8 days ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  8 days ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  8 days ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  8 days ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  8 days ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  8 days ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  8 days ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  8 days ago