മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പതിനൊന്നാമത് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട്. നവംബര്‍ 2,3,4ന് ചേരുന്ന സമ്മേളനത്തിന് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട് ജില്ല ആദ്യമായാണ് വേദിയാകുന്നത്. പതിനാലു ജില്ലാസമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
കാഞ്ഞങ്ങാട് ചൈതന്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എം.സി ജോസഫൈന് ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് എം സുമതി അധ്യക്ഷയായി. പി കരുണാകരന് എം.പി ചെയര്‍മാനും ഇ.പത്മാവതി ജനറല്‍ കണ്‍വീനറുമായി 1000 അംഗങ്ങള്‍ അടങ്ങുന്നതാണ് സംഘാടകസമിതി. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികളെയും യോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."