HOME
DETAILS

ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ്; ഉച്ചകോടിയില്‍ ഗസ്സക്ക് വേണ്ടി ശക്തമായി വാദിച്ച് സഊദി

  
Web Desk
May 18 2025 | 04:05 AM

Arab League summit Saudi Arabia reiterates rejection of Palestinian displacement backs Syrian reintegration

ബഗ്ദാദ്: ഇറാഖ്  തലസ്ഥാനമായ ബഗ്ദാദില്‍ സമാപിച്ച അറബ് ഉച്ചകോടിയില്‍ ഫലസ്തീന് വേണ്ടി ശക്തമായി വാദിച്ച് സഊദി അറേബ്യ. ഗസ്സയില്‍നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണം യു.എന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കെതിരായ ഒരു പരിഹാരവും സ്വീകാര്യമല്ല. സ്വയം നിര്‍ണയിക്കാനുള്ള അവരുടെ അവകാശം പുനഃസ്ഥാപിക്കണം. 1967ലെ അതിര്‍ത്തികളോടെയുള്ള കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര പരമാധികാര രാജ്യമെന്നതാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. 'പലസ്തീന്‍ ജനത നേരിടുന്ന അസാധാരണമായ സാഹചര്യങ്ങള്‍ പലസ്തീന്‍ ജനതയുടെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ഇസ്രായേല്‍ അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യങ്ങളും ലംഘനങ്ങളും തടയുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു- അല്‍ജുബൈര്‍ പറഞ്ഞു.

നേരത്തെ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നതിനോട് അന്താരാഷ്ട്ര സമൂഹം തുടരുന്ന മൗനം അപലപനീയമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്്മദ് അബുല്‍ ഗൈസ് പറഞ്ഞു. വെടിനിര്‍ത്തലിന് ഈജിപ്തും ഖത്തറും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഉച്ചകോടിയോടനുബന്ധിച്ച് ഹമാസിന്റെ നിലപാട് ശബ്ദ സന്ദേശമായി പുറത്തുവിട്ടു. ഇസ്‌റാഈലിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അറബ് രാജ്യങ്ങള്‍ തയാറാകണമെന്ന് ടെലഗ്രാം സന്ദേശത്തില്‍ അംഗ രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു. ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിന് അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച പദ്ധതി സ്വീകാര്യമാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ഉച്ചകോടിയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഫലസ്തീന്‍ തടവുകാരെയും ഇസ്‌റാഈലി ബന്ദികളെയും മോചിപ്പിക്കുക, ഹമാസ് ആയുധങ്ങള്‍ താഴെവച്ച് ഗസ്സ ഭരണം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുക എന്നിവയാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും വിവിധ അറബ് രാജ്യങ്ങളുടെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിന് ന്യായീകരണമില്ലെന്ന് ഗുട്ടറസ് പറഞ്ഞു. ഗസ്സയില്‍ നടക്കുന്നതിനോട് കണ്ണടച്ചിരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അതിഥിയായി പങ്കെടുത്ത സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു.

അതേസമയം, എങ്ങും സുരക്ഷിതമായ ഒരു ഇടം പോലും ഇല്ലാതായി മാറിയിരിക്കുകയാണ് ഗസ്സ മുനമ്പ്. അഭയാര്‍ത്ഥി ക്യാമ്പുകളും സ്‌കൂളുകളും ആശുപത്രികളും കൂടി ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചു.സമീപകാലത്തെ ഏറ്റവും രക്തരൂഷിതമായ ദിനങ്ങള്‍ ആണ് ഗസ്സയില്‍ കഴിഞ്ഞുപോയത്ത്. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ തകര്‍ന്നതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായ ഇസ്രായേലിന്റെ ഏറ്റവും പുതിയ ബോംബാക്രമണത്തിന്റെ മൂന്നാം ദിവസത്തില്‍ കുറഞ്ഞത് 146 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.

ഇതോടൊപ്പം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുക ആണ്. ഇന്നലെ ഈജിപ്ത് കേന്ദ്രീകരിച്ച് നടന്ന പുതിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയിലെ പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ കൂടുതല്‍ ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തീരുമാനിച്ചു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം പുതിയൊരു പ്രധാന ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. 60 ദിവസത്തെ വെടിനിര്‍ത്തലിനും ഇസ്രായേല്‍ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ഒമ്പത് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായി ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. പുതിയ നിര്‍ദ്ദിഷ്ട കരാര്‍ ഒരു ദിവസം 400 സഹായ ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ഗാസയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജീവനുള്ളതിന്റെ തെളിവും ശേഷിക്കുന്ന എല്ലാ ബന്ദികളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെയും യുഎസിന്റെയും മധ്യസ്ഥര്‍ വഴി ദോഹയില്‍ പുതിയ റൗണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട കരാറിനോട് ഇസ്രായേല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല് ഖത്തറില്‍ ശനിയാഴ്ച ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചുവെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.

Arab League summit: Saudi Arabia reiterates rejection of Palestinian displacement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടും: അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന് ഇറാൻ കീഴടങ്ങില്ല; ജനങ്ങളെ അ​ഭിസംബോധന ചെയ്ത് നേതാവ് ഖാംനഈ

International
  •  3 days ago
No Image

മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം

Kerala
  •  3 days ago
No Image

യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ

International
  •  3 days ago
No Image

മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ 

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ തകർന്നത് ഡസൻ കണക്കിന് കെട്ടിടങ്ങൾ: നെതന്യഹുവിനെതിരെ നഷ്ടപരിഹാരം തേടിയെത്തിയത് 18,000-ലധികം അപേക്ഷകൾ

International
  •  3 days ago
No Image

ടോൾ ബൂത്തിൽ കാത്തുകെട്ടികിടക്കേണ്ട; 3,000 രൂപയുടെ വാർഷിക പാസ് എടുത്താൽ വർഷം മുഴുവൻ യാത്ര ചെയ്യാം

auto-mobile
  •  3 days ago
No Image

ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു മേല്‍ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 100ലേറെ മനുഷ്യരെ

International
  •  3 days ago
No Image

ഇസ്റാഈൽ മിസൈൽ ആക്രമണത്തിന്റെ നടുവിലും വാർത്ത തുടർന്ന ഇറാന്റെ അവതാരക: സഹർ ഇമാമിയുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ 

International
  •  3 days ago
No Image

'പെട്രോള്‍ പമ്പിലേത് പൊതു ശുചിമുറിയല്ല'; ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

Kerala
  •  3 days ago
No Image

സ്‌കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണം - എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 days ago

No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  3 days ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  3 days ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  3 days ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  3 days ago